കലണ്ടർ കൗതുകം || Class - 4 || Wheel of Time || Mathematics ||Unit - 2|| Whiteboardweb

കലണ്ടർ കൗതുകം || Class - 4 || Wheel of Time || Mathematics ||Unit - 2|| Whiteboardweb

 
 
 
 
  
 
 
 
Touch here 👆
 
 
 
 
 
 
 
 
 
 
 
 



 

 

2020 ൽ രണ്ടാഴ്ചകൾ 53 എണ്ണം വരുന്നു.

 

 

 

 


  
 
2019 ൽ ഒരാഴ്ച 53 എണ്ണം വരുന്നു
 
 
 

 

ഈ വ്യത്യാസത്തിന് കാരണം 2020 അധിവർഷമാണ് .അധിവർഷങ്ങളിൽ രണ്ടാഴ്ചകൾ 53 എണ്ണം വീതം വരുന്നു .സാധാരണ വർഷങ്ങളിൽ ഒരാഴ്ച മാത്രമേ 53 എണ്ണം വരുന്നുള്ളൂ .വർഷം  തുടങ്ങുന്ന ആഴ്ചയും 53 എണ്ണം വരുന്ന ആഴ്ചയും തമ്മിൽ ബന്ധമുണ്ട് .2019 ൽ ചൊവ്വാഴ്ചയാണ് വർഷം തുടങ്ങുന്നത് .53 എണ്ണം വരുന്നതും ചൊവ്വാഴ്ചയാണ് .അധിവർഷത്തിൽ ഏത് ആഴ്ചയാണോ വർഷം തുടങ്ങുന്നത് ആ ആഴ്ചയും അതിനടുത്ത ആഴ്ചയും 53 എണ്ണം വരുന്നു .

 

 

കണ്ടുപിടിക്കുക 

 

2021 ൽ ഏത് ആഴ്ചയാണ് 53 എണ്ണം വരുന്നത് ?

 

 

*പഞ്ചായത്ത് മാർച്ച് -15 മുതൽ മെയ് 20 വരെ കുടിവെള്ളം വിതരണം ചെയ്‌തു .ആകെ എത്ര ദിവസമാണ് പഞ്ചായത്ത് കുടിവെള്ളം വിതരണം ചെയ്‌തത്‌ ?

 

 

മാർച്ച് 15 മുതൽ മാർച്ച് 31 വരെ - 17 ദിവസം 

ഏപ്രിൽ മാസത്തിൽ ആകെ - 30 ദിവസം 

മെയ് 1 മുതൽ 20 വരെ - 20 ദിവസം 

ആകെ 67 ദിവസം 

 

 

നിവേദിന്റെ അമ്മമ്മയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ താഴെ കൊടുത്തിരിക്കുന്നു .ഈ സംഭവങ്ങളെ നടന്ന ക്രമത്തിൽ പട്ടികപ്പെടുത്തുക ?

 

1982 മെയ് 13 ന് നിവേദിന്റെ അമ്മ ജനിച്ചു

 

1985 ഒക്‌ടോബർ 2 ന് നിവേദിന്റെ മാമൻ ജനിച്ചു

 

1960 ൽ ആണ്‌ അമ്മമ്മ  ജനിച്ചത് 

 

2020 സെപ്റ്റംബർ 6 ന് അമ്മമ്മയുടെ അറുപതാം പിറന്നാൾ 

 

1980 ജനുവരി 4 ന് അമ്മമ്മയുടെ കല്യാണം കഴിഞ്ഞു.

 

 

 ക്രമപ്പെടുത്താം 


 

1960 ൽ ആണ്‌ അമ്മമ്മ  ജനിച്ചത്

 
1980 ജനുവരി 4 ന് അമ്മമ്മയുടെ കല്യാണം കഴിഞ്ഞു

 

1982 മെയ് 13 ന് നിവേദിന്റെ അമ്മ ജനിച്ചു 

 

1985 ഒക്‌ടോബർ 2 ന് നിവേദിന്റെ മാമൻ ജനിച്ചു 

 

2020 സെപ്റ്റംബർ 6 ന് അമ്മമ്മയുടെ അറുപതാം പിറന്നാൾ 

 

 

 കലണ്ടർ കൗതുകം 



 
 
 
 
മുകളിൽ നീലനിറത്തിൽ കൊടുത്തിരിക്കുന്നവയിൽ വരിയിലും നിരയിലുമായി 9 കള്ളികൾ ഉണ്ട് .ഈ കള്ളികളിലുള്ള സംഖ്യകളുടെ തുക എത്ര ?

3 +4 +5 +10 +11 +12 +17 +18 +19 =99 

മുകളിലെ ചതുരത്തിലെ നടുവിലെ സംഖ്യയെ 9 കൊണ്ട് ഗുണിച്ചാൽ 99 കിട്ടും.

11 x 9 = 99

 

 

 

 


ഈ കള്ളികളിലുള്ള സംഖ്യകളുടെ തുക എത്ര ?

4 +5+6 +11 +12 +13 +18 +19 +20 =108

മുകളിലെ ചതുരത്തിലെ നടുവിലെ സംഖ്യയെ 9 കൊണ്ട് ഗുണിച്ചാൽ 108  കിട്ടും. 

12 x 9 = 108

 

 

 

 

 

12 +13 +14 +19 +20 +21 +26 +27 +28 =180 

മുകളിലെ ചതുരത്തിലെ നടുവിലെ സംഖ്യയെ 9 കൊണ്ട് ഗുണിച്ചാൽ 180 കിട്ടും.

20 x 9 =180

 

 

 

 

നിഗമനം 

 

കലണ്ടറിലെ വരിയിലും നിരയിലും 3 കള്ളികൾ വരുന്ന ഏതൊരു ചതുരം എടുത്താലും ആ ചതുരത്തിലെ സംഖ്യകളുടെ തുക നടുക്കുള്ള സംഖ്യയെ 9 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന തുകയ്‌ക്ക് തുല്യമായിരിക്കും.

 

 

 

 


 മുകളിൽ കൊടുത്തിരിക്കുന്ന സംഖ്യകളിൽ കുത്തനെയും വിലങ്ങനേയും കാണുന്ന സംഖ്യകൾ കൂട്ടിനോക്കാം 

4 +11 +12 =33 

10 +11 +12 =33 

നടുവിൽ കൊടുത്തിരിക്കുന്ന സംഖ്യയെ 3 കൊണ്ട്  ഗുണിച്ചാൽ 33  കിട്ടും

11 x 3 =33

 

 

 


8 +15 +22 =45 

14 +15 +16 =45


നടുവിൽ കൊടുത്തിരിക്കുന്ന സംഖ്യയെ 3 കൊണ്ട്  ഗുണിച്ചാൽ 45   കിട്ടും

15 x 3 =45

 

 

നിഗമനം

കലണ്ടറിലെ കുത്തനെയും വിലങ്ങനേയും ഉള്ള സംഖ്യകളുടെ തുക നടുവിൽ കൊടുത്തിരിക്കുന്ന സംഖ്യയെ 3 കൊണ്ട്  ഗുണിച്ചാൽകിട്ടുന്ന തുകയ്‌ക്ക് തുല്യമായിരിക്കും

 

 

 

 

2+10+18=30

4+10+16=30

 

നടുവിൽ കൊടുത്തിരിക്കുന്ന സംഖ്യയെ 3 കൊണ്ട്  ഗുണിച്ചാൽ 30 കിട്ടും

10 x 3 = 30

 

 

 

 


7+15+23=45

9+15+21=45

നടുവിൽ കൊടുത്തിരിക്കുന്ന സംഖ്യയെ 3 കൊണ്ട്  ഗുണിച്ചാൽ 45 കിട്ടും

15 x 3 =45 


 

 

 

 13 x 5 =65 
 
വരിയിലും നിരയിലും 5 കള്ളികൾ വരുന്ന ചതുരത്തിലെ കോണോട് കോൺ സംഖ്യകളുടെ തുക തുല്യമാണ് .മാത്രമല്ല ഈ തുക നടുവിലുള്ള സംഖ്യയെ 5 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന തുകയ്‌ക്ക് തുല്യമായിരിക്കും .

നടുവിൽ കൊടുത്തിരിക്കുന്ന സംഖ്യയെ 5 കൊണ്ട്  ഗുണിച്ചാൽ 65 കിട്ടും

 

 

 

കണ്ടുപിടിക്കൂ 

താഴെ കൊടുത്തിരിക്കുന്ന ചതുരത്തിലെ കോണോട് കോൺവരുന്ന സംഖ്യകൾ കൂട്ടിനോക്കി തുകയ്‌ക്ക് നടുവിലുള്ളസംഖ്യയുമായുള്ള ബന്ധം കണ്ടെത്തുക .

 








Post a Comment

0 Comments