Gandhijayanthi || October 2

Gandhijayanthi || October 2




 

 

1869 ഒക്‌ടോബർ 2 നാണ്  മോഹൻദാസ്‌കരംചന്ദ് ഗാന്ധി ജനിച്ചത് .അദ്ദേഹത്തിന്റെ ജന്മവാഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്‌ടോബർ - 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു .


അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ ഒക്ടോബർ - 2 അന്താരാഷ്‌ട്ര അഹിംസാദിനമായി ആചരിക്കുന്നു. 


ഇന്ത്യയിലെ മൂന്ന് ദേശീയ അവധിദിനങ്ങളിൽ ഒന്നാണിത് .വിദ്യാലയങ്ങളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒരാഴ്ച്ച സേവനവാരമായി ആചരിക്കുന്നു .


വിദ്യാർത്ഥികൾക്കായി ക്വിസ് ,ചിത്രരചന തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നു .ഗാന്ധിജിക്ക് പ്രിയപ്പെട്ട ഗാനമായ രഘുപതിരാഘവ രാജാറാം ആലപിക്കുന്നു .ഗാന്ധി പ്രതിമകൾ പൂക്കളാൽ അലങ്കരിക്കുന്നു .


ഇന്ത്യയിലുടനീളം പ്രാർഥനായജ്ഞങ്ങളും ഗാന്ധിജയന്തി ദിനത്തിൽ നടത്തുന്നു. 

 

 

Video👇




Post a Comment

0 Comments