കലണ്ടർ || Unit - 2||Wheel of Time || Mathematics ||Class - 4 ||Whiteboard web

കലണ്ടർ || Unit - 2||Wheel of Time || Mathematics ||Class - 4 ||Whiteboard web





 Touch here 👆

 

 

 

 

സെപ്റ്റംബറിലെ ഞായറാഴ്ചകൾ ഏതൊക്കെയാണ് ?ഈ തീയതികൾ തമ്മിൽ എന്ത് ബന്ധമാണുള്ളത് ?

 

 


 

 

6 ,13 ,20 ,27 - ഞായറാഴ്ചകൾ 


*6 നോട് 7 കൂട്ടിയാൽ 13 കിട്ടും .

 

*6 ഉം 13 ഉം തമ്മിലുള്ള വ്യത്യാസം 7 ആണ്.

 

*ഒരു ഞായർ മുതൽ അടുത്ത ഞായർ വരെ 7 ദിവസങ്ങളാണുള്ളത് . 


*ഒരാഴ്ചയിൽ 7 ദിവസങ്ങളാണുള്ളത്. 

 

 

 

2020 ലെ ഓരോ മാസത്തിലെ ഓരോ ആഴ്ചയും എത്രയെണ്ണം വീതം വരുന്നുണ്ടെന്ന് പട്ടികപ്പെടുത്തുക .

 

 


 
 
 
* ഏതൊക്കെ മാസങ്ങളിലാണ് 5 ആഴ്ചകൾ വരുന്നത് ?

*

 

ജനുവരി മാസത്തിൽ എത്ര ആഴ്ചകൾ 5 എണ്ണം വരുന്നുണ്ട്

*

 

ജനുവരിയിൽ ആകെ എത്ര ദിവസങ്ങളുണ്ട് ?

*

 

ഫെബ്രുവരിയിൽ എത്ര ആഴ്ചകൾ 5  എണ്ണം വരുന്നുണ്ട് ?

*

 

 

31 ദിവസങ്ങളുള്ള മാസങ്ങളിൽ 3 ആഴ്ചകൾ 5 എണ്ണം വരും .30 ദിവസങ്ങളുള്ള മാസങ്ങളിൽ 2 ആഴ്ചകൾ 5 എണ്ണം വീതം വരും .29 ദിവസങ്ങളുള്ള ഫെബ്രുവരിയിൽ 1 ആഴ്ച്ച മാത്രമെ 5 എണ്ണം  വരുന്നുള്ളൂ .

 

 

 5 എണ്ണം വീതം വരുന്ന ആഴ്ചകളും മാസം തുടങ്ങുന്ന ആഴ്ചയും തമ്മിൽ ബന്ധമുണ്ട് .

 


 

 

അധിവർഷം 

*ഫെബ്രുവരിയിൽ 29 ദിവസങ്ങൾ വരുന്ന വർഷങ്ങളിലാണ് 366 ദിവസങ്ങൾ വരുന്നത് .ഇങ്ങനെ 366 ദിവസങ്ങൾ വരുന്ന വർഷങ്ങളെ അധിവർഷം എന്നുപറയുന്നു. 

 

*28 ദിവസങ്ങൾ ഉള്ള ഫെബ്രുവരി മാസത്തിൽ എല്ലാ ആഴ്ചയും 4 എണ്ണം വീതമായിരിക്കും .

 

അധിവർഷങ്ങൾ  തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ?


 

 

 2012 അധിവർഷമായിരുന്നു .2012 ൽ നിന്ന് 4 വർഷം കഴിയുമ്പോഴാണ് അടുത്ത അധിവർഷം വരുന്നത് 

 

 

2020 ഒരു അധിവർഷമായിരുന്നു  .എങ്കിൽ അടുത്ത അധിവർഷം എന്നാണ് ?

 

 

*


 

 

 

 

 

*2013 ,2014 ,2015 ,2017 ,2018 ,2019 എന്നീ വർഷങ്ങളിൽ ഏത് ആഴ്ചയാണോ വർഷം തുടങ്ങുന്നത് ,അതേ ആഴ്ചയാണ് വർഷം അവസാനിക്കുന്നതും 

 

 

2012 ,2016 ,2020 എന്നീ അധിവർഷങ്ങളിൽ ഏത് ആഴ്ചയാണോ വർഷം തുടങ്ങുന്നത് ,അതിന്റെ അടുത്ത ആഴ്ചയാണ് വർഷം അവസാനിക്കുന്നത് .

 

 

 

പ്രവർത്തനം 

 

 

*2020 - ലെ കലണ്ടർ ഉണ്ടാക്കുക .

 

 

*അടുത്തടുത്ത രണ്ട് മാസങ്ങളിൽ ആകെ 59 ദിവസങ്ങളുണ്ട് .ഏതൊക്കെയാണ് ആ മാസങ്ങൾ ?

 


 *അടുത്തടുത്ത രണ്ട് മാസങ്ങളിൽ ആകെ 60  ദിവസങ്ങളുണ്ട് .ഏതൊക്കെയാണ് ആ മാസങ്ങൾ ?

 

 

 *അടുത്തടുത്ത രണ്ട് മാസങ്ങളിൽ ആകെ 62 ദിവസങ്ങളുണ്ട് .ഏതൊക്കെയാണ് ആ മാസങ്ങൾ ?

 

 

 

 


 

 

 



Post a Comment

0 Comments