ഓമനയുടെ ഓണം ||പ്രവർത്തനങ്ങൾ || ഏറ്റുമാനൂർ സോമദാസൻ || Whiteboard web.blogspot

ഓമനയുടെ ഓണം ||പ്രവർത്തനങ്ങൾ || ഏറ്റുമാനൂർ സോമദാസൻ || Whiteboard web.blogspot



Touch here



പിരിച്ചെഴുതുക.

 

 


 

 

പ്രയോഗഭംഗി വിശദമാക്കുക 



കരിമുകിൽ മൂടിയ വിണ്ണിൽ വെളിച്ചം 

കാവടി തുള്ളിയണഞ്ഞല്ലോ .

 

 

കറുത്ത മേഘങ്ങൾ മൂടിയിരുന്ന ആകാശത്ത് വെളിച്ചം വരുമ്പോൾ സന്തോഷം ഉണ്ടാകുന്നു ഇങ്ങനെ പറയാൻ കാരണം കർക്കിടകമാസം  പഞ്ഞമാസമാണ് അതുകഴിഞ്ഞാൽ ചിങ്ങമാസമായി ചിങ്ങമാസത്തിൽ മഴയെല്ലാം മാറി ആകാശം തെളിയുമ്പോൾ ആ വെളിച്ചത്തിന് അത്രയും സൗന്ദര്യമുണ്ട് .വെളിച്ചം സന്തോഷത്തിന്റെ പ്രതീകമാണ് ചിങ്ങമാസം വന്നുചേർന്നതിന്റെ സന്തോഷത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത് .

 

 

മുത്തുക്കുട പൊന്നാണെന്നാലും 

മുക്കുറ്റിക്കീ ഗമയില്ലാ

 

 

മുത്തുക്കുട പിടിച്ചതുപോലെയാണ് മുക്കുറ്റി പൂവ് നിൽക്കുന്നത്. മുക്കുറ്റിയുടെ പൂവിന് മഞ്ഞനിറമാണ് ,സ്വർണത്തിന്റെ നിറമാണ് .എങ്കിലും അതിന് ഗമയില്ല  .ഓണക്കാലത്ത് ഓണക്കോടിയുടുത്ത് സുന്ദരിയായി നടക്കുന്ന ഓമനയുടെ ഗമ മുക്കുറ്റിക്ക് ഇല്ലെന്നാണ് കവി പറയുന്നത് .

 

 

 




മാമൻ കെട്ടിത്തരുമല്ലോ കിളി 

മാവിൻകൊമ്പിൽ പൊന്നൂഞ്ഞാൽ 

 

 


 
പ്രവർത്തനം

 

ഇതുപോലെ കവിതയിൽ നിങ്ങൾക്കിഷ്ട്ടപ്പെട്ട   വരിയുടെ ആശയം വരുന്ന ചിത്രം വരച്ച് നിറം നൽകുക .

 

 

 


കവിതയിൽ ശബ്ദഭംഗി നൽകുന്ന പദങ്ങൾ

 

മുറ്റം ചെത്തി വെടിപ്പാക്കേണം 

പുത്തൻ പൂക്കളമെഴുതേണം 

 

മാമൻ കെട്ടിത്തരുമല്ലോ കിളി 

മാവിൻകൊമ്പിൽ പൊന്നൂഞ്ഞാൽ .

 

 

 

പ്രവർത്തനം

 

ഇതുപോലെ  കവിതയ്‌ക്ക് ശബ്ദഭംഗി നൽകുന്ന വാക്കുകൾ കണ്ടെത്തി എഴുതുക

 

 

ഏറ്റുമാനൂർ സോമദാസൻ (ജീവചരിത്രക്കുറിപ്പ് )

 

 

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും നോവലിസ്റ്റുമായിരുന്നു ഏറ്റുമാനൂർ സോമദാസൻ .1936 മെയ് 16ന് ഏറ്റുമാനൂരിലെ കുറുക്കൻകുന്നേൽ തറവാട്ടിൽ ജനിച്ചു .1959 മുതൽ 1964 വരെ കമ്പിത്തപാൽ വകുപ്പിൽ ജോലി ചെയ്‌തു .1966 മുതൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു എം  സോമദാസൻപിള്ള എന്ന ആദ്യകാല നാമം മാറ്റി പിന്നീട് ഏറ്റുമാനൂർ സോമദാസൻ എന്ന പേര് സ്വീകരിച്ചു ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയീട്ടുണ്ട് സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ ലഭിച്ചീട്ടുണ്ട് .കർക്കിടകം ,ഇലപൊഴിയും കാലം ,രാമരാജ്യം ,കാക്കയും ഉറുമ്പും എന്നിവ പ്രധാന കൃതികളാണ് .2011 നവംബർ 21ന് അന്തരിച്ചു 

 

 

 video

👇


 

 

 

 

 

 

 

 

 

 

 

 

Post a Comment

0 Comments