മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി || Whiteboardweb

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി || Whiteboardweb


മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി



അപരനുവേണ്ടി പൊഴിച്ച കണ്ണീർക്കണങ്ങളിലൂടെ മനുഷ്യസ്‌നേഹത്തിന്റെ ഇതിഹാസമായി മാറിയ കവിയാണ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി .

 

*ജനനം - 1926 മാർച്ച് 18

 

*മാതാപിതാക്കൾ  - വാസുദേവൻ നമ്പൂതിരി ,പാർവതി അന്തർജനം 

 

*1956 മുതൽ 1985 വരെ ആകാശവാണിയുടെ കോഴിക്കോട് ,തൃശൂർ നിലയങ്ങളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്‌തു .

 

*1944 ൽ ആദ്യ കവിതാസമാഹാരമായ വീരവാദം പുറത്തിറങ്ങി .

 

*കവിത ,ചെറുകഥ ,നാടകം ,വിവർത്തനം ,ഉപന്യാസം ,എന്നിങ്ങനെ മലയാളസാഹിത്യത്തിൽ നാൽപ്പത്തിയാറോളം കൃതികൾ രചിച്ചീട്ടുണ്ട് .

 

*ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ,ഒരു കുല മുന്തിരിങ്ങ ,ബലിദർശനം ,ധർമസൂര്യൻ ,നിമിഷ ക്ഷേത്രം ,പഞ്ചവർണ്ണക്കിളി തുടങ്ങിയവ കൃതികളാണ് .

 

*ജ്ഞാനപീഠപുരസ്‌ക്കാരം (2019)(2020  ഫെബ്രുവരിയിൽ പുരസ്‌കാരം ഏറ്റുവാങ്ങി ),പത്മശ്രീ പുരസ്‌കാരം (2017),കേന്ദ്ര - കേരള സാഹിത്യഅക്കാദമി അവാർഡ് ,ഓടക്കുഴൽ,ആശാൻ ,വള്ളത്തോൾ,ജ്ഞാനപ്പാന ,ഓ .എൻ .വി പുരസ്‌ക്കാരങ്ങൾ ലഭിച്ചീട്ടുണ്ട് .

 

 *വാർദ്ധക്യസഹജമായ അസുഖങ്ങളാൽ 2020 ഒക്‌ടോബർ 15 ന് അന്തരിച്ചു .

 


"വെളിച്ചം ദുഃഖമാണുണ്ണീ 

തമസ്സല്ലോ സുഖപ്രദം"

 

 

"ഒരു കണ്ണീർക്കണം ഞാൻ മറ്റുള്ളവർക്കായ് പൊഴിക്കവേ 

ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം 

ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചെലവാക്കവേ 

ഹൃദയത്തിലുലാവുന്നു നിത്യനിർമല പൗർണമി "

 

 


 

"ഞാനെന്നൊരാൾ പണ്ടിവിടെ 

ഉണ്ടായിരുന്നില്ല.

ഇനിയൊരുദിവസം 

ഇല്ലാതാവുകയും ചെയ്യും.

ഇന്നിവിടെ ഉണ്ടെന്നു 

തോന്നുന്നത് വെറും തോന്നൽ മാത്രം ".

 മഹാകവി അക്കിത്തം


Post a Comment

0 Comments