1)അക്ബർ ചക്രവർത്തിയെ ബീർബൽ ബോധ്യപ്പെടുത്തിയ പാഠം എന്തായിരുന്നു ?
ഓരോരുത്തർക്കും അങ്ങയെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കാനുണ്ട് .ഓരോരുത്തർക്കും മറ്റുള്ളവർക്കാർക്കും അറിഞ്ഞുകൂടാത്ത ചിലതറിയാം .ഓരോരുത്തർക്കും എന്തെങ്കിലും കഴിവുണ്ട് .കുറച്ച് അറിവുണ്ട് .ചില പ്രത്യേക വാസനകൾ ഉണ്ട് .അതുകൊണ്ട് എല്ലാവർക്കും അധ്യാപകരാകാനാകും അതുപോലെ എല്ലാവർക്കും വിദ്യാർത്ഥികളാകാനും കഴിയും.
 
 
2)വൃദ്ധ അക്ബർ ചക്രവർത്തിയോട് പറഞ്ഞതെന്ത് ?
വൃദ്ധ ചക്രവർത്തിയെ വന്ദിച്ചിട്ടു പറഞ്ഞു:"അങ്ങുന്നേ ,ബുദ്ധിമാനറിയാം എല്ലാം പഠിക്കുക അസാധ്യമാണെന്ന്.എന്നാൽ ഒരു നല്ല മനുഷ്യനാകാൻ എല്ലാവർക്കും കഴിയും .അതെങ്ങനെയെന്ന് എല്ലാവരും പഠിക്കുകയും വേണം."
3)ബീർബലിന്റെ ആദ്യകാല അധ്യാപിക ആരായിരുന്നിരിക്കാം ?
ബീർബലിന്റെ അമ്മ
  
4)അക്ബർ ചക്രവർത്തിയെ പഠിപ്പിക്കാൻ എത്തിയ കർഷകൻ ,കച്ചവടക്കാർ ,അലക്കുകാർ ,വീട്ടമ്മ എന്നിവർക്ക് എന്തെല്ലാം കാര്യങ്ങളാണ് പഠിപ്പിക്കാനാവുക?
*കർഷകൻ
വിത്തുകൾ സൂക്ഷിക്കേണ്ട രീതി ,വിത്ത് വിതയ്‌ക്കൽ ,തൈകൾ പരിപാലിക്കൽ ,വള പ്രയോഗം ,കീടങ്ങളിൽ നിന്നുള്ള സംരക്ഷണം ,ജലസേചനം ,വിളവെടുപ്പ് ,കാർഷിക ഉപകരണങ്ങളുടെ ഉപയോഗം ,അനുയോജ്യമായ കാലാവസ്ഥ ഇവയെല്ലാം ഒരു കൃഷിക്കാരനിൽ നിന്നും പഠിക്കാം.
*കച്ചവടക്കാർ
*അലക്കുകാർ
*വീട്ടമ്മ  
5)വിളംബരം തയ്യാറാക്കാം (പേജ് നമ്പർ - 61)
വിവിധ മേഖലകളിൽ പാണ്ഡിത്യമുള്ളവർ കൊട്ടാരത്തിലെത്തിച്ചേരണമെന്ന് അറിയിച്ചുകൊണ്ട് രാജാവ് പുറപ്പെടുവിക്കുന്ന വിളംബരം തയ്യാറാക്കി അവതരിപ്പിക്കൂ .
ഡും ...ഡും ...ഡും ....
മാന്യമഹാജനങ്ങളെ ,
നമ്മുടെ രാജ്യത്ത് വിവിധ മേഖലകളിലുള്ള പണ്ഡിതന്മാരിൽ നിന്ന് അറിവ് സമ്പാദിക്കുവാൻ ചക്രവർത്തി തിരുമനസ്സ് ആഗ്രഹിക്കുന്നു .അതിനാൽ രാജ്യത്തെ വിവിധ മേഖലകളിൽ പാണ്ഡിത്യമുള്ളവർ കൊട്ടാരസദസ്സിൽ എത്തിച്ചേരണമെന്ന് തിരുമനസ്സ് അറിയിച്ചുകൊള്ളുന്നു .
ഡും ...ഡും ...ഡും ....
 
  
 

 
 
 
 
 
0 Comments
Please do not enter any spam link in the comment box