ആരു പഠിപ്പിക്കും || Class - 4 || Malayalam || Unit - 4 || Whiteboardweb

ആരു പഠിപ്പിക്കും || Class - 4 || Malayalam || Unit - 4 || Whiteboardweb





1)ജീവചരിത്രക്കുറിപ്പ് (ജി .മോഹനകുമാരി )

 

 





2)ചിഹ്നങ്ങൾ  



 വാക്യങ്ങളിലെ ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന അടയാളങ്ങളാണ് ചിഹ്നങ്ങൾ .

 

ശരിയായ രീതിയിലുള്ള ചിഹ്നം ചേർക്കലിനെ ചിഹ്നനം എന്നുപറയുന്നു .

 

സാധാരണ ഉപയോഗത്തിലുള്ള ചിഹ്നങ്ങൾ 


. ബിന്ദു 

 

, അങ്കുശം

 

? ചോദ്യചിഹ്നം (കാകു )

 

" " ഉദ്ധരണി 

 

- ശൃംഖല (ഒരു വരിയുടെ അവസാന വാക്ക് അവസാനിച്ചിട്ടില്ല എന്ന സൂചന )

 

; രോധിനി

 

: ഭിത്തിക 

 

! വിക്ഷേപിണി

 

( ) വലയം

 

 

പ്രവർത്തനം 

 

! ?എന്നീ ചിഹ്നങ്ങൾ ചേർന്നുവരുന്ന വാക്യങ്ങൾ പാഠഭാഗത്തുനിന്നും കണ്ടെത്തി എഴുതുക .

  

 

3)ആരു പഠിപ്പിക്കും ?(വായനക്കുറിപ്പ് )


ജി .മോഹനകുമാരി പരിഭാഷപ്പെടുത്തിയ ഒരു ബീർബൽ കഥയാണ് ആരു പഠിപ്പിക്കും .ബീർബലിന്റെ ബുദ്ധിസാമർഥ്യം പ്രകടമാകുന്ന ഈ കഥയിലെ പ്രധാനകഥാപാത്രങ്ങൾ അക്ബർ ചക്രവർത്തിയും അദ്ദേഹത്തിന്റെ മന്ത്രിയായ ബീർബലുമാണ് .അക്ബർ ചക്രവർത്തി തന്റെ പാണ്ഡിത്യം മെച്ചപ്പെടുത്തണമെന്ന ആഗ്രഹം മന്ത്രിയായ ബീർബലിനെ അറിയിക്കുന്നതും അതിനെ തുടർന്നുണ്ടായ രസകരമായ സംഭവങ്ങളുമാണ് ഈ കഥയിൽ സൂചിപ്പിക്കുന്നത് .ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള ഒരുകൂട്ടം ജനങ്ങളെ ചക്രവർത്തിയ്ക്കുമുൻപിൽ എത്തിച്ചുകൊണ്ട് മഹത്തായ ഒരു സന്ദേശം നൽകുകയാണ് ബുദ്ധിമാനായ ബീർബൽ. മനോഹരമായ ധാരാളം സന്ദർഭങ്ങൾ ഒത്തുചേരുന്ന ഒരു കഥയാണ് ആരു പഠിപ്പിക്കും .കോപാകുലനായ ചക്രവർത്തിക്കു മുൻപിൽ ശാന്തത കൈവിടാതെ  ബീർബൽ ചോദ്യങ്ങൾ ചോദിക്കുന്ന ഭാഗമാണ് ഈ കഥയിൽ ഏറെ ഇഷ്ടമായത് .ഒരു ചെറിയ പ്രവർത്തനത്തിലൂടെ വലിയൊരു സന്ദേശമാണ് ബുദ്ധിമാനായ ബീർബൽ നൽകിയത് .ബീർബലിന്റെ അസാധാരണ ബുദ്ധിവൈഭവത്തിന്റെ ഒരു ഉത്തമ ദൃഷ്ടാന്തമാണ് ഈ കഥ .

 

 പ്രവർത്തനം 

 

ഒരു ബീർബൽ കഥ വായിച്ചു വായനക്കുറിപ്പ് തയാറാക്കുക.

 

4)വായനക്കുറിപ്പ് തയ്യാറാക്കുമ്പോൾ 



*കഥയുടെ പേര് 

 

*എഴുത്തുകാരന്റെ പേര് 

 

*ഏതുവിഭാഗം (കഥ ,കവിത ,നോവൽ ...)

 

*കഥാപാത്രങ്ങൾ 

 

*ആശയം

 

*ഇഷ്ടപ്പെട്ട ഭാഗം

 

*സ്വന്തം അഭിപ്രായം 

 

 

Post a Comment

0 Comments