1. ജലോത്സവങ്ങളുടെ നാടാണ് കേരളം .നെഹ്‌റു ട്രോഫി വള്ളംകളിയെക്കൂടാതെ കേരളത്തിൽ നടക്കുന്ന മറ്റ് വള്ളംകളികൾ.
*ഉത്രട്ടാതി വള്ളംകളി
(ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ സമീപത്തുള്ള പമ്പാനദിയിലാണ് ഉത്രട്ടാതി വള്ളംകളി നടക്കുന്നത് .)
*പായിപ്പാട്ട് ജലോത്സവം
*ചമ്പക്കുളത്തെ മൂലം വള്ളംകളി
2.ചുണ്ടൻ വള്ളങ്ങളെക്കൂടാതെ മറ്റ് വള്ളങ്ങളും വള്ളംകളിയിൽ പങ്കെടുക്കുന്നുണ്ട് .
ചുരുളൻ വള്ളം,ഇരുട്ടുകുത്തി വള്ളം,വെപ്പുവള്ളം തുടങ്ങിയവ .
 
3.പള്ളിയോടങ്ങൾ - ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾ ആണ് പള്ളിയോടങ്ങൾ.കാഴ്ചയിൽ ചുണ്ടൻ വള്ളങ്ങൾ പോലെയുണ്ടാകും.ചുണ്ടൻ വള്ളങ്ങളേക്കാൾ നീളം കുറവും വീതി കൂടുതലുമാണ്.100 പേർക്ക് കയറാം .ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ജലോത്സവമാണ് ആറന്മുള വള്ളം കളി .
4.വഞ്ചിപ്പാട്ട്
തുഴച്ചിലുകാരുടെ അദ്ധ്വാനഭാരം ലഘൂകരിക്കുന്നതിനും കൂടുതൽ ഉത്സാഹം ലഭിക്കുന്നതിനും വള്ളംകളി മത്സരങ്ങളിൽ വഞ്ചിപ്പാട്ട് പാടുന്നു .
5.കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ രചയിതാവ് ?
രാമപുരത്തുവാര്യർ .
6.സംഘം ചേർന്ന് കളിക്കുന്ന കളികളുടെ പേരുകൾ എഴുതുക .
ക്രിക്കറ്റ്
കാൽപ്പന്തുകളി
കള്ളനും പോലീസും
ഒളിച്ചുകളി
 
മാണിക്യച്ചെമ്പഴുക്ക
കബഡി
ചീട്ടുകളി
ഹോക്കി
*
*
7.ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക .
ജോൺ കുന്നപ്പിള്ളി
1939 ജനുവരി 12 ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ജനിച്ചു.പത്രപ്രവർത്തകനായിരുന്നു .ബാലസാഹിത്യം ,നോവൽ ,കഥ എന്നീ വിഭാഗങ്ങളിലായി രചനകൾ നടത്തിയീട്ടുണ്ട് .നെഹ്രുട്രോഫി വള്ളംകളി എന്ന പാഠഭാഗം എടുത്തിരിക്കുന്നത് 'തെയ് തെയ് 'എന്ന ബാലസാഹിത്യ കൃതിയിൽ നിന്നാണ് .കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം ,സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിടുണ്ട് .1973 ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു .പ്രധാന കൃതികൾ :മിസ് സെലിൻ ,അവിവാഹിത ,ബെന്നി (കഥകൾ ),ഖെദ്ദ ,പുതിയ പുലരി (ബാലസാഹിത്യം ).2016 ൽ അന്തരിച്ചു .
പ്രവർത്തനം
കളികളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി ആൽബം തയാറാക്കുക .
 

 
 
 
 
 
0 Comments
Please do not enter any spam link in the comment box