5
മധുരം
* വരരുചി , 'നൂറ്റൊന്ന് കറി' എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണ് - ഇഞ്ചിക്കറി
*ഊണ് കഴിഞ്ഞാൽ മൂന്നാളെ തിന്നണം എന്നു പറഞ്ഞതിന്റെ അർഥം ? - വെറ്റിലയും പാക്കും ചുണ്ണാമ്പും കൂട്ടി മുറുക്കണം എന്നാണ് .
*നാലുപേർ എന്നെ ചുമക്കണം എന്നു പറഞ്ഞതിന്റെ അർഥം ? - കട്ടിലിൽ കിടക്കണം
ഊണിന്റെ മേളം
പുതിയ പദങ്ങൾ
കുറിയരി - ചെറിയ അരി
പാനകം - ശർക്കരയും ഏലവും മറ്റും ചേർത്ത് ഉണ്ടാക്കുന്ന പാനീയം
കോലാഹലം - ബഹളം
ഉരചെയ്യുക - പറയുക
മഥിതക്കറി - ഒട്ടും വെള്ളമില്ലാത്ത മോരുകൊണ്ടുണ്ടാക്കിയ കറി
1)ഏതൊക്ക ഭക്ഷ്യ വിഭവങ്ങളെക്കുറിച്ചാണ് കവിതയിൽ സൂചിപ്പിക്കുന്നത് ?
ചോറ് ,നെയ്യ് ,ശർക്കര ,
നേന്ത്രപ്പഴം ,പപ്പടം ,
തേൻ ,പഞ്ചാരപ്പൊടി ,
ചേനക്കറി ,പച്ചടി ,
കിച്ചടി ,പാനകം ,
നാരങ്ങാക്കറി,മാങ്ങാപ്പച്ചടി,
ഇഞ്ചിപ്പച്ചടി ,ചേന വറുത്തത് ,
പയറു വറുത്തത്, ചക്കപ്രഥമൻ ,
അടപ്രഥമൻ ,പാൽ ,തൈര് ,
മോര് , മധുരക്കറി , മഥിതക്കറി .
2)സദ്യ നടക്കുന്ന പന്തലിലെ എന്തെല്ലാം കോലാഹലങ്ങളാണ് കവിതയിൽ ഉള്ളത് ?
സദ്യ നടക്കുന്ന പന്തലിൽ നിന്ന് ഓരോരുത്തരും സദ്യവിഭവങ്ങൾ ആവശ്യപ്പെടുന്നു .ഒരു ദിക്കിൽ നിന്നും പപ്പടം ആവശ്യപ്പെടുമ്പോൾ മറ്റൊരു ഭാഗത്തു നിന്ന് പഴം ആവശ്യപ്പെടുന്നു .ചക്കപ്രഥമനും ശർക്കരയുണ്ടകളും പച്ചടിയും കിച്ചടിയുമെല്ലാം ആളുകൾ ചോദിക്കുന്നു .ചിലർ മധുരക്കറിയും മഥിതക്കറിയുമെല്ലാം കോരിക്കൊണ്ടുവരാൻ പറയുന്നു.
കുഞ്ചൻ നമ്പ്യാരുടെ 'ഊണിന്റെ മേളം' എന്ന കവിത
👇
0 Comments
Please do not enter any spam link in the comment box