ഇന്ന് നവംബർ - 14 ,ശിശുദിനം . സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ഇന്ത്യയിൽ ആഘോഷിക്കുന്നത് .കുട്ടികളുടെ അവകാശങ്ങൾ , പരിചരണം , വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ ശിശുദിനം ആഘോഷിക്കുന്നത് . കുഞ്ഞുങ്ങളെ ഒരുപാട് സ്‌നേഹിച്ചിരുന്ന ചാച്ചാജി ,ഒട്ടേറെ കാര്യങ്ങൾ കുഞ്ഞുങ്ങൾക്കായി നടപ്പാക്കി .ബാലവേലയും കുട്ടികൾക്കെതിരായ അക്രമങ്ങളും ഇല്ലാത്ത ഇന്ത്യയാണ് ചാച്ചാജി സ്വപ്നം കണ്ടത് .ഇന്ത്യ എന്ന മഹാരാജ്യത്തെ ലോകരാഷ്ട്രങ്ങളിൽ ഉന്നതനിലയിൽ എത്തിക്കാൻ നെഹ്‌റു പരിശ്രമിച്ചിരുന്നു .ശിശുദിനം കുട്ടികൾക്ക് സമ്മാനം നൽകുന്നതിനും ,അവർക്കായി പരിപാടികൾ സംഘടിപ്പിക്കുന്നതിനും മാത്രമല്ല ,രാഷ്ട്രനിർമാണത്തിൽ അവരുടെ പ്രാധാന്യം മനസ്സിലാക്കാനും കൂടിയുള്ളതാണ്.
എല്ലാവർക്കും ശിശുദിന ആശംസകൾ .
0 Comments
Please do not enter any spam link in the comment box