ആരു പഠിപ്പിക്കും ?|| Unit - 4 || Malayalam || Class 4 || Whiteboardweb

ആരു പഠിപ്പിക്കും ?|| Unit - 4 || Malayalam || Class 4 || Whiteboardweb












ആരു പഠിപ്പിക്കും ?



  പുതിയ പദങ്ങൾ 
 
 
പണ്ഡിതർ - അറിവുള്ളവർ
 
 
പ്രഭാതം - രാവിലെ
 

കോപം - ദേഷ്യം
 
 
തുച്ഛം - നിസ്സാരം 
 
 
പ്രയോജനമുള്ളത്  - ഉപകാരമുള്ളത് 
 
 
ഉത്പന്നം - വിളവ് ,വിഭവം
 
 

ആക്രോശിക്കുക - ഉച്ചത്തിൽ പറയുക ,ശകാരിക്കുക

 

 

 
1.അക്ബർ ചക്രവർത്തി ബീർബലിനോട് ആവശ്യപ്പെട്ടതെന്തായിരുന്നു ?
 
 
അക്ബർ ചക്രവർത്തിക്ക് അറിയാത്ത ധാരാളം കാര്യങ്ങൾ ഉണ്ടെന്നും അവയെല്ലാം പഠിക്കണമെന്നും അതിനുവേണ്ടിയുള്ള ഏർപ്പാടുകൾ ചെയ്യണമെന്നുമാണ് അക്ബർ ചക്രവർത്തി ആവശ്യപ്പെട്ടത് .
 
 
 
2 .ദർബാർ ഹാളിലെത്തിയ ചക്രവർത്തിയെ അമ്പരപ്പിച്ച കാഴ്ചയെന്ത് ?
 
 
ദർബാർ ഹാളിലെത്തിയ ചക്രവർത്തി അമ്പരന്നുപോയി. എല്ലാത്തരം ആൾക്കാരെയും കൊണ്ട് ഹാൾ നിറഞ്ഞിരിക്കുന്നു!അവിടെ കുട്ടികളും വൃദ്ധരുമുണ്ട്. വീട്ടമ്മമാരും അലക്കുകാരികളുമുണ്ട് .കൃഷിക്കാരുണ്ട്, ആക്രിക്കാരുണ്ട് ,കാലിമേയ്‌ക്കുന്നവരുണ്ട്, കച്ചവടക്കാരു ണ്ട്‌,ഗുമസ്തന്മാരുണ്ട്, ആധാരമെഴുത്തുകാരുണ്ട്, സാധാരണക്കാരുണ്ട്, സന്ന്യാസിമാരുണ്ട് .കൂടാതെ മറ്റനേകം പേർ വേറെയുമുണ്ട്.
 
 

3.  അക്ബർ ചക്രവർത്തിയോട് ബീർബൽ ചോദിച്ച ചോദ്യങ്ങൾ എന്തൊക്കെയായിരുന്നു ?

 

 

*മണിക്കൂറുകളോളം മണ്ണിൽ കളിച്ചു രസിക്കാൻ അങ്ങേയ്‌ക്കറിയാമോ ?

 

*തുച്ഛമായ വരുമാനത്തിൽ ഒരു വീട് നടത്തിക്കൊണ്ടുപോകാൻ അങ്ങേയ്‌ക്ക് അറിയാമോ ?

 

*വസ്‌ത്രങ്ങളിലെ കറ കളയാൻ അങ്ങേയ്‌ക്ക് അറിയാമോ?

 

*ഓരോ വിളയും എപ്പോഴാണ് നടേണ്ടതെന്നും നനയ്‌ക്കേണ്ടതെന്നും അങ്ങേയ്‌ക്കറിയാമോ ?

 

*പാഴ് വസ്‌തുക്കളിൽ നിന്ന് പ്രയോജനമുള്ളത് തിരഞ്ഞെടുക്കാൻ അങ്ങേയ്‌ക്കറിയാമോ ?

 

*പച്ചപ്പുൽമേടുകൾ എവിടെയാണെന്ന് അറിയാമോ ?

 

*നമ്മുടെ ഉത്പന്നങ്ങൾ എവിടെയാണ് നല്ല വിലയ്‌ക്ക് വില്‌ക്കാനാകുക എന്നറിയാമോ ?

 

*കൈയെഴുത്ത് ഒരു ചിത്രം പോലെ മനോഹരമാക്കുന്നത് എങ്ങനെയാണെന്ന് അങ്ങേയ്‌ക്കറിയാമോ ?

 

 

4 .അക്ബർ ചക്രവർത്തിയെ പഠിപ്പിക്കാനായി ബീർബൽ ക്ഷണിച്ചു വരുത്തിയ അദ്ധ്യാപകർ ആരൊക്കെയായിരുന്നു?

 

 

കുട്ടികൾ,വൃദ്ധർ,വീട്ടമ്മമാർ,അലക്കുകാർ,കൃഷിക്കാർ, ആക്രിക്കാർ,കാലിമേയ്‌ക്കുന്നവർ,ഗുമസ്തന്മാർ, ആധാരമെഴുത്തുകാർ,സാധാരണക്കാർ,സന്ന്യാസിമാർ. 

 

 

പ്രവർത്തനം 


പാഠഭാഗം വായിക്കുക

Post a Comment

0 Comments