നെഹ്‌റു ക്വിസ് || Whiteboardweb

നെഹ്‌റു ക്വിസ് || Whiteboardweb


 *ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം എന്ന് ?

 

1889 നവംബർ - 14 (സ്ഥലം -അലഹബാദ് )

 

 

 *ജവഹർലാൽ നെഹ്‌റുവിന്റെ മാതാപിതാക്കൾ ആരെല്ലാം ആയിരുന്നു ?

 

പിതാവ് - മോത്തിലാൽ നെഹ്‌റു

 

മാതാവ് - സ്വരൂപ് റാണി 

 

 

*ജവഹർ എന്ന പദത്തിന്റെ അർഥം ?

 

രത്‌നം (അറബി പദമാണ് ജവഹർ എന്നത് )

 

 

*ജവഹർലാൽ നെഹ്‌റുവിന്റെ മകളുടെ പേര് ?

 

ഇന്ദിരാഗാന്ധി

 

 

 *ജവഹർലാൽ നെഹ്‌റുവിന്റെ ഭാര്യയുടെ പേര് ?

 

കമല കൗൾ 

 

 

*ജവഹർലാൽ നെഹ്‌റുവിന്റെ  പ്രശസ്തമായ ആത്മകഥ ആർക്കാണ് സമർപ്പിച്ചിട്ടുള്ളത് ?

 

കമല നെഹ്‌റു 

 

 


*ജവഹർലാൽ നെഹ്‌റു അന്തരിച്ചത് എന്ന്?

 

1964 മെയ് 27 



*ജവഹർലാൽ നെഹ്‌റുവിന്റെ  അന്ത്യവിശ്രമസ്ഥലം ?

 

ശാന്തിവനം

 

 

*ഏത് നദീതീരത്താണ് നെഹ്‌റുവിന്റെ സമാധിസ്ഥലം സ്ഥിതി ചെയ്യുന്നത് ?

 

യമുന

 

 

*കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?


ജവഹർ ലാൽ നെഹ്റു

 

 

*നെഹ്റു ട്രോഫി വള്ളം കളിയുടെ പഴയ പേര് എന്താണ്?


പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി

 

 

*നെഹ്‌റുവിന് ഭാരതരത്‍ന പുരസ്‌കാരം ലഭിച്ച വർഷം ?

 

1955 ജൂലൈ 15

   

 

*നെഹ്റു ആദ്യമായി പ്രധാനമന്ത്രിയായ വർഷം?


1947 ഓഗസ്റ്റ് 15

 

 

*എത്ര വർഷമാണ് നെഹ്‌റു പ്രധാന മന്ത്രി ആയിരുന്നത്

 

17 വർഷം

 

 


*ജവഹർലാൽ നെഹ്റുവിന്റെ സെക്രട്ടറിയായ മലയാളി ആര്?

 

എം. ഒ. മത്തായി

 


 

*ജവഹർലാൽ നെഹ്‌റുവിനെ കുട്ടികൾ സ്നേഹത്തോടെ വിളിച്ചിരുന്നത് ?

 

ചാച്ചാജി 

 

 

*ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്?


1912 ബന്ദിപൂർ സമ്മേളനം

 

 

*പഞ്ചശീല തത്വങ്ങൾ നെഹ്റു ഒപ്പ് വെച്ചത് ഏതു ചൈനീസ് പ്രധാനമന്ത്രിയുമായിട്ടാണ്?

 

ചൗഇൻലായ്

 

 

*ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?

 

1951-ൽ

 

 

 

*ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്?

 

ജവഹർലാൽ നെഹ്റുവിന്റെ

 

 

*1938 ൽ നെഹ്‌റു ആരംഭിച്ച പത്രം ?

 

നാഷണൽ ഹെറാൾഡ് 

 

 

*ജവഹർലാൽ നെഹ്‌റു ഏറ്റവും കൂടുതൽ കാലം തടവിൽ കിടന്ന ജയിൽ ?

 

അഹമ്മദ് നഗർ കോട്ട

 

 

*നെഹ്‌റു ചരിത്രത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ് 

 

ആധുനിക ഇന്ത്യയുടെ ശില്പി 

 

  

‘*നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

 

ന്യൂ ഡൽഹി

 

 

*ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല ആരംഭിച്ച വർഷം?

 

1969

 

 

*ഇന്ത്യയുടെ ആധുനികവത്കരണത്തിന് നെഹ്റു നൽകിയ ഒരു മഹത്തായ സംഭാവന ഏത്?

 

ശാസ്‌ത്ര സാങ്കേതിക വികസനം

 

  

*രാജ്യപുരോഗതിക്കായി ജവഹർലാൽ നെഹ്‌റു ആവിഷ്‌ക്കരിച്ച പദ്ധതി ?

 

പഞ്ചവത്സര പദ്ധതി 

 

 

*ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ രത്‌നം എന്ന് വിശേഷിപ്പിച്ച സംസ്ഥാനം ?

 

മണിപ്പൂർ 

 

 

*ജവഹർലാൽ നെഹ്റു മകൾ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തുകളുടെ സമാഹാരമായ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത സാഹിത്യകാരൻ ആര്?

 

മുൻഷി പ്രേംചന്ദ്

 

 

*ഇന്ത്യയുടെ പ്രധാന മന്ത്രിയാകുമ്പോൾ നെഹ്‌റുവിന് എത്ര വയസ്സായിരുന്നു ?

 

57 

 

 

*നെഹ്റുവിന്റെ ജീവിതത്തിലെ നിർണ്ണായക മുഹൂർത്തമായി നെഹ്റു വിശേഷിപ്പിച്ചത് എന്തായിരുന്നു?

 

ഗാന്ധിജിയെ കണ്ടുമുട്ടിയത്

 

 

 

*മലകളുടെ റാണി എന്ന് നെഹ്‌റു വിശേഷിപ്പിച്ച സ്ഥലം ?

 

ഊട്ടി 

 

 

*ഇന്ത്യയെ കണ്ടെത്തൽ, വിശ്വചരിത്ര അവലോകനം എന്നീ ഗ്രന്ഥങ്ങൾ എഴുതിയത് എവിടെ വച്ചാണ്?

 

ജയിലിൽ വെച്ച്

 

 


*നെഹ്‌റുവിന്റെ കേരളസന്ദർശനത്തിന്റെ ഓർമക്കായി എല്ലാവർഷവും നടത്തിവരുന്ന വള്ളം കളി ?

 

നെഹ്രുട്രോഫി വള്ളം കളി

 

 

*നെഹ്‌റുവിന്റെ കുടുംബവീടിന്റെ പേര് ?

 

ആന്ദഭവൻ

 

 

*ജവഹർലാൽ നെഹ്‌റു അന്തർദ്ദേശീയ ധാരണാപുരസ്‌ക്കാരം ഏത് വർഷം മുതലാണ് നല്‌കി വരുന്നത് ?

 

1965 മുതൽ 

 

 

*നെഹ്‌റു പുരസ്‌കാരം ലഭിച്ച ആദ്യവനിത?

 

മദർ തെരേസ 

 

 

*നെഹ്‌റു  ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയ വർഷം ?

 

1916 ൽ

 

 

*ജവഹർലാൽ നെഹ്‌റു ബിരുദമെടുത്ത കോളേജ് ?

 

കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജ് 

 

 

*ജവഹർലാൽ നെഹ്‌റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചത് ആര് ?

 

ടാഗോർ

 

 

*രാഷ്ട്രത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടുവെന്നും എങ്ങും അന്ധകാരമാണെന്നും നെഹ്‌റു പറഞ്ഞ സന്ദര്‍ഭം ?


  ഗാന്ധിജിയുടെ വിയോഗ വേളയില്‍ രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍ 

 


 

  

 

 

 

 

 

 

Post a Comment

1 Comments

Please do not enter any spam link in the comment box