മാന്യസദസ്സിന് വന്ദനം,
ഇന്ന് നവംബർ 14 ശിശുദിനം.ആദ്യമായി എല്ലാവർക്കും എന്റെ ശിശുദിന ആശംസകൾ നേർന്നുകൊള്ളുന്നു .
ആധുനിക ഇന്ത്യയുടെ ശില്പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണിന്ന് .അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് എല്ലാവർഷവും നവംബർ 14 ഇന്ത്യയൊട്ടാകെ ശിശുദിനം ആഘോഷിക്കുന്നത് .
സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന അദ്ദേഹം കുട്ടികളുമായി സംവദിക്കാനും അവരുമായി ഇടപഴകാനും സമയം കണ്ടെത്തിയിരുന്നു .
കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.അദ്ദേഹത്തെ കുട്ടികൾ സ്‌നേഹത്തോടെ ചാച്ചാജി എന്നാണ് വിളിച്ചിരുന്നത് .
ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക .നമ്മൾ അവരെ വളർത്തുന്ന രീതിയാണ് രാജ്യത്തിന്റെ ഭാവിയെ നിർണ്ണയിക്കുക എന്ന് പറഞ്ഞത് നെഹ്റുവാണ് .
കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വളരെ ശക്തമായി വാദിച്ചിരുന്ന ഒരു വ്യക്തി കൂടിയാണ് നെഹ്‌റു.1964 ൽ അദ്ദേഹത്തിന്റെ മരണശേഷമാണ് നവംബർ 14 ശിശുദിനമായി ആഘോഷിക്കാൻ തുടങ്ങിയത് .
അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ന് സ്കൂളുകളിൽ വിവിധ ആഘോഷങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട് .
അറിവിനോടൊപ്പം നന്മയും മനസ്സിൽ കാത്തുസൂക്ഷിച്ചുകൊണ്ട് ചാച്ചാജി വിഭാവനം ചെയ്‌ത ഇന്ത്യയെ പടുത്തുയർത്താൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് എന്റെ വാക്കുകൾ നിറുത്തട്ടെ .
നന്ദി....നമസ്‌ക്കാരം
വീഡിയോ
👇
Poster (Easy drawing and colouring for Children's Day)
👇
0 Comments
Please do not enter any spam link in the comment box