ആയിരങ്ങൾ ചേരുമ്പോൾ || Class - 4 || Mathematics || Unit - 3 || Whiteboardweb

ആയിരങ്ങൾ ചേരുമ്പോൾ || Class - 4 || Mathematics || Unit - 3 || Whiteboardweb



Touch here



പസിൽ 



താഴെ കൊടുത്തിരിക്കുന്ന 8 കളങ്ങളിൽ 1 മുതൽ 8 വരെയുള്ള സംഖ്യകൾ ക്രമീകരിക്കുക .അടുത്ത സംഖ്യകൾ തൊട്ടടുത്ത കളത്തിൽ വരാതെ ക്രമീകരിക്കണം .

 

 


 

 


 

 ഇത് കൂടാതെ മറ്റേതെങ്കിലും രീതിയിൽ ക്രമീകരിക്കാൻ  ശ്രമിച്ചുനോക്കൂ .

 

1)1 മുതൽ 10 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക കണ്ടെത്തുക .

 

 

1+2+3+4+5+6+7+8+9+10

 

 

 രണ്ടുരീതിയിൽ നമുക്ക് തുക കാണാം 

ആദ്യത്തെ രീതി



1,2,3,4,5,6,7,8,9,10

 


ആദ്യത്തെ സംഖ്യയും അവസാനത്തെ സംഖ്യയും തമ്മിൽ കൂട്ടുക

 

1+10 = 11

 


ഉത്തരമായി കിട്ടുന്ന സംഖ്യയെ 5 കൊണ്ട് ഗുണിക്കുക.

 


11 X 5 = 55

 

 

രണ്ടാമത്തെ രീതി




1,2,3,4,5,6,7,8,9,10



അഞ്ചാമത്തെ സംഖ്യയെ 10 കൊണ്ട് ഗുണിക്കുക

 

 

5 x 10 = 50

 


 


ഉത്തരമായി കിട്ടുന്ന സംഖ്യയുടെ കൂടെ 5 കൂട്ടുക 

 


50 + 5 = 55

 

 

2)11  മുതൽ 20 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക കണ്ടെത്തുക .

 

11 + 20 = 31

 

31 x 5 = 155

 

അല്ലെങ്കിൽ

 

15 x 10 = 150

 

150 + 5 = 155

 

 

3)21  മുതൽ 30 വരെയുള്ള  തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക കണ്ടെത്തുക.

 

21 + 30 = 51

 

51 x 5 = 255

 


അല്ലെങ്കിൽ 

 

25 x 10 = 250

 

250 + 5 = 255

 

 

പ്രവർത്തനം  



41 മുതൽ  തുടർച്ചയായുള്ള 10 എണ്ണൽ സംഖ്യകളുടെ തുക കണ്ടെത്തുക .



വലുതും ചെറുതും 



1)ഏറ്റവും വലിയ രണ്ടക്ക സംഖ്യയും ഏറ്റവും വലിയ ഒരക്കസംഖ്യയും കൂട്ടിയാൽ 



99 + 9 = 108

 

2)ഏറ്റവും വലിയ മൂന്നക്കസംഖ്യയും ഏറ്റവും വലിയ രണ്ടക്കസംഖ്യയും കൂട്ടിയാൽ

 

999 + 99 =

 

3)ഏറ്റവും വലിയ നാലക്കസംഖ്യയും ഏറ്റവും വലിയ മൂന്നക്കസംഖ്യയും കൂട്ടിയാൽ

 

 

9999 + 999=

 


 

 

 

Post a Comment

0 Comments