യൂണിറ്റ് - 4
പക്ഷികളുടെ കൗതുകലോകം
എനിക്കറിയാവുന്ന പക്ഷികൾ
തത്ത
മൂങ്ങ
മരംകൊത്തി
കുയിൽ
അരയന്നം
കൊക്ക്
കുരുവി
കാക്ക
പൊന്മാൻ
മയിൽ
വേഴാമ്പൽ
പെൻഗ്വിൻ
രാപ്പാടി
പ്രാവ്
മൈന
പരുന്ത്
കഴുകൻ
*
*
*
*പക്ഷികളുടെ പൊതുവായ സവിശേഷതകൾ എന്തൊക്കെയാണ് ?
*ശരീരത്തിൽ തൂവലുകളുണ്ട്
*മുട്ടയിടുന്നു
*ചിറകുകൾ ഉണ്ട്
*ചിലതിനൊഴികെ മറ്റെല്ലാ പക്ഷികൾക്കും പറക്കാൻ കഴിയും
*പക്ഷികൾക്ക് വാൽ ഉണ്ട്
*ശബ്ദം ഉണ്ടാക്കാൻ കഴിയും
* സാധാരണയായി പക്ഷികൾ കൂടുണ്ടാക്കുന്നു.
*പക്ഷികളെ നിരീക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
*നിറം
*വലുപ്പം
*കൊക്കിന്റെ ആകൃതി ,വലുപ്പം ,നിറം
*താമസസ്ഥലം
*കൂടൊരുക്കുന്ന രീതി
*അനുകൂലനങ്ങൾ എന്തെല്ലാം
*പരിസ്ഥിതിക്കുള്ള പ്രയോജനം
*ആൺ പെൺ എന്നിവയിലെ വ്യത്യാസം
ദേശാടനപ്പക്ഷികൾ
ഏതുതരം പക്ഷികളാണ് ദേശാടനപ്പക്ഷികൾ ?
ചില പ്രത്യേക കാലങ്ങളിൽ ദൂരദേശത്തുനിന്നും പറന്നെത്തുന്ന പക്ഷികളാണ് ദേശാടനപ്പക്ഷികൾ .ദൂരദേശത്തു നിന്നും വിരുന്നിനെത്തുന്ന പക്ഷികളാണ് ഇവ
ഉദാഹരണം : മഞ്ഞക്കിളി
എന്തിനാണ് പക്ഷികൾ ദേശാടനം നടത്തുന്നത് ?
*ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുമ്പോൾ അവ തേടി പോകുന്നു.
*അനുയോജ്യമായ കാലാവസ്ഥ അന്വേഷിച്ച്
*സുരക്ഷിതമായ വിശ്രമസ്ഥലം തേടി
പക്ഷികളുടെ എണ്ണം കുറയുന്നതിന് കാരണമെന്ത് ?
*വേട്ടയാടൽ
*കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം
*മലിനീകരണം
*പരുന്തിന്റെ ശാരീരിക പ്രത്യേകതകൾ എന്തെല്ലാമാണ് ?
കൂർത്ത നഖങ്ങൾ ,മൂർച്ചയുള്ള കൊക്കുകൾ ,നല്ല കാഴ്ചശക്തി ,ബലമുള്ള ശരീരം തുടങ്ങിയ ശാരീരിക പ്രത്യേകതകൾ പരുന്തിനുണ്ട് .അതിനാൽ ദൂരെ നിന്ന് ഇരയെ കാണാനും റാഞ്ചിയെടുത്ത് വേഗത്തിൽ പറന്നുപോകാനും കഴിയുന്നു .
*താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലെ പക്ഷികൾക്ക് ഇര പിടിക്കുന്നതിനും സഞ്ചരിക്കുന്നതിനും സഹായിക്കുന്ന ശാരീരിക പ്രത്യേകതകൾ പട്ടികപ്പെടുത്തുക .
വാൾ കൊക്ക്
തേൻ കുരുവി
കാട്ടുതാറാവ്
വർണ്ണകൊക്ക്
താമരക്കോഴി
മോതിരതത്ത
പക്ഷികളെ നിരീക്ഷിക്കാനായി പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
*പക്ഷിയുടെ പേര് ,നിറം ,വലുപ്പം തുടങ്ങിയവ
*കണ്ട സമയം ,ദിവസം ,സ്ഥലം
*കൊക്ക് ,കാൽ ഇവയുടെ പ്രത്യേകതകൾ
*ഭക്ഷണം കഴിക്കുന്ന രീതി
*ഒറ്റക്കാണോ കൂട്ടമായാണോ കണ്ടത്
*കൂടൊരുക്കുന്ന രീതി
*കൂടിന്റെ പ്രത്യേകതകൾ
*ശബ്‌ദം
*ആൺപക്ഷിയും പെൺപക്ഷിയും തമ്മിലുള്ള വ്യത്യാസം
പക്ഷികളെക്കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?
*മൂങ്ങയും പരുന്തും പോലെയുള്ള ഇരപിടിയന്മാർ എലികൾ പെരുകുന്നത് തടയുന്നു .
*വിത്തുവിതരണത്തിന് സഹായിക്കുന്നു .
*കീടങ്ങളെ നിയന്ത്രിക്കുന്നു.
*പക്ഷികൾ നമ്മുടെ ചുറ്റുപാടിനെ മനോഹരമാക്കുന്നു .
പക്ഷികളുടെ എണ്ണം കുറയാനുള്ള കാരണങ്ങൾ എന്തെല്ലാം ?
*വർധിച്ച കീടനാശിനി പ്രയോഗം .
*കാലാവസ്ഥാ വ്യതിയാനം .
*വനനശീകരണം
*വേട്ടയാടൽ
*കാട്ടുതീ
പക്ഷികളുടെ എണ്ണം കുറയുന്നത് പരിസ്ഥിതിയെ ബാധിക്കുന്നത് എങ്ങനെ ?
*ജൈവവൈവിധ്യം നഷ്ടപ്പെടുന്നു .
*എലികളും കീടങ്ങളും പെരുകുന്നു .ഇത് വിളവ് കുറയുന്നതിന് കാരണമാകുന്നു .
അങ്ങാടിക്കുരുവി
മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ കൂടുതലായി കാണുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി .നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇവയെ കാണുന്നു .വനപ്രദേശങ്ങൾ ,പുൽമേടുകൾ എന്നിവിടങ്ങളിൽ ഇവ കുറവായിരിക്കും .ധാന്യങ്ങളുടെയും കളകളുടെയും വിത്തുകൾ ,പ്രാണികൾ തുടങ്ങിയവയെ ഇവ ഭക്ഷിക്കുന്നു .ഇപ്പോൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി
എന്തെല്ലാം ആവശ്യങ്ങൾക്ക് വേണ്ടിയാണ് നാം പക്ഷികളെ വീട്ടിൽ വളർത്തുന്നത് ?
*അലങ്കാരത്തിന്
*വരുമാനത്തിനായി
*വിനോദത്തിന്
*മാസം , മുട്ട എന്നിവയ്ക്കായി
വീട്ടിൽ വളർത്തുന്ന പക്ഷികൾക്ക് ഉദാഹരണം എഴുതുക?
*കോഴി
*താറാവ്
*കാട
*പ്രാവ്
*വാത്ത (വാത്ത്)
ഇരപിടിയൻമാരായ പക്ഷികൾക്ക് ഉദാഹരണം എഴുതുക ?
*മൂങ്ങ
* കഴുകൻ
*പരുന്ത്
മൂങ്ങ
ഇരപിടിക്കുന്ന ഒരു പക്ഷിയാണ് മൂങ്ങ .പകൽ വിശ്രമിച്ച് രാത്രിയിൽ ഇരപിടിക്കുന്നവയാണ് മൂങ്ങകൾ .പകൽ സമയത്ത് കാഴ്ചയില്ലെങ്കിലും രാത്രിയിൽ മങ്ങിയ വെളിച്ചത്തിലും ഇവയ്‌ക്ക് കാണാം .മൂങ്ങകൾക്ക് ശബ്ദമുണ്ടാക്കാതെ പറക്കാൻ കഴിയും .സാധാരണയായി ചെറിയ പക്ഷികൾ ,എലികൾ ,പ്രാണികൾ തുടങ്ങിയവയെയാണ് ഇവ വേട്ടയാടാറുള്ളത് .
പക്ഷി സങ്കേതങ്ങളുടെ ഉദ്ദേശ്യങ്ങൾ എന്തെല്ലാം ?
പക്ഷികളുടെ പുനരധിവാസം ,അതിജീവനം ,അവയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയാണ് പക്ഷി സങ്കേതങ്ങളുടെ ഉദ്ദേശ്യങ്ങൾ .
കേരളത്തിലെ പക്ഷി സങ്കേതങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക ?
തട്ടേക്കാട് പക്ഷി സങ്കേതം (സലിം അലി പക്ഷി നിരീക്ഷണ പാത),മംഗളവനം ,പാതിരാമണൽ ,കുമരകംപക്ഷി സങ്കേതം ,കടലുണ്ടി പക്ഷി സങ്കേതം ഇവ കേരളത്തിലെ ചില പക്ഷി സങ്കേതങ്ങളാണ് .കേരളത്തിലെ ഏറ്റവും പ്രശസ്തമായ പക്ഷി സങ്കേതമാണ് തട്ടേക്കാട് പക്ഷി സങ്കേതം .എറണാകുളത്തിനും ഇടുക്കിക്കും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത് .1983 ൽ ആണ് ഇത് നിലവിൽ വന്നത് .
എന്നാണ് ദേശീയ പക്ഷി നിരീക്ഷണ ദിനം ?
നവംബർ 12
(പ്രശസ്‌ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ ജന്മദിനമായ നവംബർ 12 ആണ് ദേശീയ പക്ഷി നിരീക്ഷണദിനമായി ആചരിക്കുന്നത് .)
ലോക അങ്ങാടിക്കുരുവിദിനം എന്നാണ് ?
മാർച്ച് - 20 (2010 മുതലാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത് )
0 Comments
Please do not enter any spam link in the comment box