പക്ഷികളുടെ കൗതുകലോകം || Unit - 4 || Class - 4 || EVS || Whiteboardweb

പക്ഷികളുടെ കൗതുകലോകം || Unit - 4 || Class - 4 || EVS || Whiteboardweb



 Touch here



1)എന്തെല്ലാം ആവശ്യങ്ങൾക്ക് വേണ്ടിയാണ് നാം പക്ഷികളെ വീട്ടിൽ വളർത്തുന്നത് ?

 

 

*അലങ്കാരത്തിന്

 

*വരുമാനത്തിനായി

 

*വിനോദത്തിന്

 

*മാസം , മുട്ട  എന്നിവയ്ക്കായി

 

 

2)വീട്ടിൽ വളർത്തുന്ന പക്ഷികൾക്ക് ഉദാഹരണം എഴുതുക?

 

 

*കോഴി 

 

*താറാവ്

 

*കാട 

 

*പ്രാവ് 

 

*വാത്ത (വാത്ത്)

 

 

3 )ഇരപിടിയൻമാരായ പക്ഷികൾക്ക് ഉദാഹരണം എഴുതുക ?

 

 

*മൂങ്ങ

 

* കഴുകൻ

 

*പരുന്ത് 

 

 

 

മൂങ്ങ 


ഇരപിടിക്കുന്ന ഒരു പക്ഷിയാണ് മൂങ്ങ .പകൽ വിശ്രമിച്ച് രാത്രിയിൽ ഇരപിടിക്കുന്നവയാണ് മൂങ്ങകൾ .പകൽ സമയത്ത് കാഴ്ചയില്ലെങ്കിലും രാത്രിയിൽ മങ്ങിയ വെളിച്ചത്തിലും ഇവയ്‌ക്ക് കാണാം .മൂങ്ങകൾക്ക് ശബ്ദമുണ്ടാക്കാതെ പറക്കാൻ കഴിയും .സാധാരണയായി ചെറിയ പക്ഷികൾ ,എലികൾ ,പ്രാണികൾ തുടങ്ങിയവയെയാണ് ഇവ വേട്ടയാടാറുള്ളത് .

 

 

4)പക്ഷി സങ്കേതങ്ങളുടെ ഉദ്ദേശ്യങ്ങൾ എന്തെല്ലാം ?

 

 

പക്ഷികളുടെ പുനരധിവാസം ,അതിജീവനം ,അവയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയാണ് പക്ഷി സങ്കേതങ്ങളുടെ ഉദ്ദേശ്യങ്ങൾ .

 

 

5 )കേരളത്തിലെ പക്ഷി സങ്കേതങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക ?

 

 

തട്ടേക്കാട് പക്ഷി സങ്കേതം (സലിം അലി പക്ഷി നിരീക്ഷണ പാത),മംഗളവനം ,പാതിരാമണൽ ,കുമരകംപക്ഷി സങ്കേതം ,കടലുണ്ടി പക്ഷി സങ്കേതം ഇവ കേരളത്തിലെ ചില പക്ഷി സങ്കേതങ്ങളാണ് .കേരളത്തിലെ ഏറ്റവും പ്രശസ്തമായ പക്ഷി സങ്കേതമാണ് തട്ടേക്കാട് പക്ഷി സങ്കേതം .എറണാകുളത്തിനും ഇടുക്കിക്കും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത് .1983 ൽ ആണ് ഇത് നിലവിൽ വന്നത് .

 

 

6)എന്നാണ് ദേശീയ പക്ഷി നിരീക്ഷണ ദിനം ? 


നവംബർ 12 

 

(പ്രശസ്‌ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ ജന്മദിനമായ നവംബർ 12  ആണ് ദേശീയ പക്ഷി നിരീക്ഷണദിനമായി ആചരിക്കുന്നത് .)

 

7)ലോക അങ്ങാടിക്കുരുവിദിനം എന്നാണ് ?

 

മാർച്ച് - 20 (2010 മുതലാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത് )

 

 

Video

👇 


 

 

Post a Comment

0 Comments