ആഹാരം
ആഹാര കാര്യങ്ങൾ
നന്നാവുകിൽ
ആരോഗ്യ കാര്യങ്ങൾ
മെച്ചമാകും ,
ജീവിക്കാൻ മാത്രം
കഴിച്ചിടേണം
രോഗമില്ലാത്തോ -
രവസ്ഥ വേണം ,
രുചി മാത്രമോർത്തു നാം
മുന്നേറുകിൽ
രോഗിയായ് മാറുമെ -
ന്നോർമ്മ വേണം !
ആഹാര കാര്യങ്ങൾ
നന്നാവുകിൽ
ആരോഗ്യ കാര്യങ്ങൾ
മെച്ചമാകും .
1)സദ്യയെക്കുറിച്ച് നമ്മൾ മനസ്സിലാക്കിയത് ...
*സദ്യയ്‌ക്ക് വലിയ മുന്നൊരുക്കം ആവശ്യമാണ്.
*കൃത്യമായ അളവിൽ ചേരുവകൾ ചേരുമ്പോഴാണ് വിഭവങ്ങൾക്ക് രുചിയുണ്ടാകുന്നത് .
*പണ്ടുകാലത്ത് സദ്യയിൽ ഇത്രയും വിഭവങ്ങൾ ഇല്ലായിരുന്നു .
*കാലം കഴിയുന്തോറും വിഭവങ്ങൾ കൂടിക്കൂടി വന്നു.
*ഓരോ പ്രദേശത്തെയും സദ്യയുടെ വിഭവങ്ങളും വിളമ്പലും വ്യത്യസ്തമാണ് .
*സദ്യ എല്ലാത്തരം രുചി മുകുളങ്ങളെയും ഉത്തേജിപ്പിക്കും .
2 )പട്ടികപ്പെടുത്താം
കവിതയിൽ സൂചിപ്പിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളെ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ പട്ടികപ്പെടുത്തി നോക്കൂ (പേജ് നമ്പർ - 68 )
3 )കവിതയിൽ സൂചിപ്പിക്കുന്ന ഭക്ഷണസാധനങ്ങളെ രുചിക്കനുസരിച്ച് തരംതിരിക്കാം .(പേജ് നമ്പർ - 68)
പ്രവർത്തനം
നമ്മുടെ ഭക്ഷണശീലങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ ആരോഗ്യകരമാണോ ?നിങ്ങളുടെ അഭിപ്രായം കുറിപ്പായി രേഖപ്പെടുത്തുക.
Video
👇
0 Comments
Please do not enter any spam link in the comment box