ആഹാരവുമായി ബന്ധപ്പെട്ട ചൊല്ലുകൾ
*പയ്യെത്തിന്നാൽ
പനയും തിന്നാം
*ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
*അന്നവിചാരം മുന്നവിചാരം
പിന്നെ വിചാരം കാര്യവിചാരം
*സമ്പത്ത് കാലത്ത് തൈ പത്തുവച്ചാൽ
ആപത്തുകാലത്ത് കാ പത്ത് തിന്നാം
*എല്ലുമുറിയെ പണിചെയ്താൽ
പല്ലുമുറിയെ തിന്നാം
*അത്താഴം അത്തിപ്പഴത്തോളം
*അപ്പം തിന്നാൽ പോരെ ,
കുഴിയെണ്ണണോ ?
*അധികമായാൽ അമൃതും വിഷം
*അരിയെറിഞ്ഞാൽ ആയിരം കാക്ക
*അകത്തൂട്ടിയെ പുറത്തൂട്ടാവൂ
*അടുക്കളക്കലത്തിന് അഴകുവേണ്ട .
*അച്ഛൻ അരികുറച്ചാൽ
അമ്മ അത്താഴം കുറയ്‌ക്കും .
*അധികം തിളച്ചാൽ കലത്തിനു പുറത്ത് .
*ആറുമാസം ചെന്ന ചേന
ആറിത്തിന്നാൻ പാടില്ല .
* ചക്കയും മാങ്ങയും ആറുമാസം
അങ്ങനേം ഇങ്ങനേം ആറുമാസം
*അടച്ചുവച്ച ചട്ടിയെ തുറന്നുനോക്കാവൂ
*പാൽപ്പായസം കുടിച്ചവന് പനങ്കാടി എന്തിനാ ?
*അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം
മുത്താഴമെങ്കിൽ മുള്ളേലും ശയിക്കണം
*വിളയും പയർ
മുളയിലേ അറിയാം
*ഞാറുറച്ചാൽ ചോറുറച്ചു
*സദ്യ മറന്നാലും പട്ടിണി മറക്കില്ല
*ക്ഷണിക്കാതെ ചെന്നാൽ ഉണ്ണാതെ പോരാം
*ഉപ്പോളം വരുമോ ഉപ്പിലിട്ടത്
*മാങ്ങ പഴുത്താൽ താനെ വീഴും
*അത്താഴത്തിനുള്ള അരി കടം കൊടുക്കരുത്
*പയ്യെത്തിന്നാൽ പനയും തിന്നാം
*മഞ്ഞക്കിളിയെ കണ്ടാൽ മധുരം തിന്നാം
2 Comments
Thank-you very much teachersss👍👍👍👍👍👍
ReplyDeleteThanku miss very simpel note give thanku very much💖💖
ReplyDeletePlease do not enter any spam link in the comment box