രുക്മിണീസ്വയംവരം - കഥ
വിദർഭയിലെ രാജാവായ ഭീഷ്‌മകന്റെ പുത്രിയായിരുന്നു രുക്‌മിണി .അതീവ സുന്ദരിയും സൽസ്വഭാവിയുമായ രുക്മിണിയെ കല്യാണപ്രായമെത്തിയപ്പോഴേക്കും രുക്മിണിയുടെ സഹോദരനായ രുഗ്‌മി തന്റെ സുഹൃത്തായ ശിശുപാലന് വിവാഹം ചെയ്തുകൊടുക്കാൻ തീരുമാനിച്ചു .അതിനായുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു .ചെറുപ്പം മുതൽ ശ്രീകൃഷ്ണ ഭഗവാന്റെ വീര കഥകൾ കേട്ടുവളർന്ന രുക്‌മിണി ശ്രീകൃഷ്ണനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് ശപഥം ചെയ്തിരുന്നു .ശിശുപാലനുമായുള്ള വിവാഹതീരുമാനമറിഞ്ഞ അവൾ അതീവ ദുഃഖിതയാവുകയും ഒരു വൃദ്ധബ്രാഹ്മണൻ മുഖേന തന്റെ ആഗ്രഹം ശ്രീകൃഷ്ണനെ അറിയിക്കുകയും ചെയ്‌തു .ശ്രീകൃഷ്ണഭഗവാനാകട്ടെ വൈകാതെ വിദർഭയിലേക്ക് പുറപ്പെടുകയും രുക്‌മിണിയെ കൂട്ടികൊണ്ടുപോരുകയും ചെയ്‌തു .തടയാനെത്തിയ രുക്‌മിയേയും സൈന്യത്തേയും ശ്രീകൃഷ്ണന്റെ സഹോദരനായ ബലരാമനും സൈന്യവും ചേർന്ന് പരാജയപ്പെടുത്തി .പിന്നീട് കൃഷ്ണൻ യഥാവിധി രുക്മിണിയെ വിവാഹം കഴിക്കുകയും ചെയ്തു .രുക്മിണിയുടെ വിവാഹത്തിനായി അവളുടെ കൊട്ടാരത്തിൽ തയ്യാറാക്കിയ സദ്യയുടെ കോലാഹലങ്ങളാണ് ഊണിന്റെ മേളം എന്ന കവിതയിൽ പ്രതിപാദിക്കുന്നത് .
0 Comments
Please do not enter any spam link in the comment box