താളും തകരയും
1 .ചക്ക , മാങ്ങ ഇവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഏതെല്ലാം വിഭവങ്ങളെക്കുറിച്ചാണ് പാഠഭാഗത്ത് പറഞ്ഞിരിക്കുന്നത് ?
ചക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ
പച്ചച്ചക്കയുടെ മടലരിഞ്ഞ് മുള്ളു കളഞ്ഞ് ചെറുതായിയരിഞ്ഞ് തോരൻ
പഴച്ചക്കയുടെ മടല് നുറുക്കി പുളിങ്കറി
പച്ചച്ചക്കപ്പൂഞ്ഞു കൊണ്ട് മസാലക്കറി
ചക്കക്കുരുകൊണ്ട് മൊളൂഷ്യം , പുളിങ്കറി , തീയൽ ,അവീൽ ,എരിശ്ശേരി ,പൊടിത്തൂവൽ ,ചക്കക്കുരൂം കായയും ചേർത്ത് മെഴുക്കുപുരട്ടി
പച്ചച്ചക്കച്ചുളകൊണ്ട് പപ്പടം
ചക്കക്കുരൂം മാങ്ങയും
മാങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ
കണ്ണിമാങ്ങ ഉപ്പിലിട്ടത്
കടുമാങ്ങ
ഉപ്പുമാങ്ങ
ചെത്തുമാങ്ങക്കറി
അടമാങ്ങ
തിരമാങ്ങ
പ്രവർത്തനം
നിങ്ങളുടെ വീട്ടിൽ ചക്കകൊണ്ടും മാങ്ങകൊണ്ടും തയ്യാറാക്കുന്ന വിഭവങ്ങളുടെ പേരെഴുതുക.
ചക്കയുടെ ഗുണങ്ങൾ
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് ചക്ക .ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫലമായ ചക്ക പോഷകഗുണങ്ങളുടെ കലവറയാണ് .കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക .ചക്കയിൽ ധാരാളം കാർബോഹൈഡ്രേറ്റുകളും ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ഉണ്ട് .അതുകൊണ്ട് ജീവിതശൈലീ രോഗങ്ങളെ ഒരു പരിധിവരെ അകറ്റുന്നതിന് ചക്കയ്ക്ക് കഴിയും .ചക്കയിൽ ധാരാളം നാരുകളും അടങ്ങിയീട്ടുണ്ട് .ദഹനസംബന്ധമായ അസുഖങ്ങളെ അകറ്റിനിർത്തുന്നതിന് ഈ നാരുകൾക്ക് കഴിയും .വിഷമയം ഇല്ലാതെ കിട്ടുന്ന ഒരു ഫലംകൂടിയാണ് ചക്ക .ചക്കയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ് .
പാചകക്കുറിപ്പ് തയാറാക്കുക
വിഭവത്തിന്റെ പേര് : ചക്കഅട
ആവശ്യമായ ചേരുവകൾ
1 .അരിപ്പൊടി - 2 കപ്പ്
2 .ചുക്കുപൊടി - കാൽ ടീസ്‌പൂൺ
ഏലയ്ക്ക പൊടിച്ചത് - കാൽ ടീസ്‌പൂൺ
ഉപ്പ് ആവശ്യത്തിന്
3 .ചക്ക അരച്ചത് - 2 കപ്പ്
ശർക്കര - 1 കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
4 .വട്ടത്താമരയില / വാഴയില
പാചകം ചെയ്യുന്നവിധം
ഒന്നും മൂന്നും ചേരുവകൾ ഒന്നിച്ചു ചേർത്ത് നന്നായി കുഴയ്‌ക്കുക .അതിലേക്ക് രണ്ടാമത്തെ ചേരുവകൾ കൂടി ചേർത്തശേഷം ചെറിയ ഉരുളകളാക്കി വൃത്തിയാക്കി വച്ചിരിക്കുന്ന ഇലകളിൽ വച്ച് കൈകൊണ്ട് പതിയെ അമർത്തുക .ഇഡലിത്തട്ടിൽ വച്ച് 30 മിനിറ്റ് ആവിയിൽ വേവിക്കുക .
പ്രവർത്തനം
ചക്കകൊണ്ടോ മാങ്ങകൊണ്ടോ വീട്ടിലുണ്ടാക്കുന്ന ഏതെങ്കിലും ഒരു വിഭവത്തെക്കുറിച്ചുള്ള കുറിപ്പ് തയ്യാറാക്കുക .
0 Comments
Please do not enter any spam link in the comment box