1 .മാളവികയുടെ സ്‌കൂളിൽ കഴിഞ്ഞ വർഷം 485 കുട്ടികൾ ഉണ്ടായിരുന്നു .അതിൽ 65 കുട്ടികൾ വർഷാവസാനം TC വാങ്ങി പുതിയ സ്‌കൂളിലേക്ക് പോയി .ഈ വർഷം 80 കുട്ടികൾ പുതുതായി വന്നുചേർന്നു .എങ്കിൽ മാളവികളുടെ സ്കൂളിൽ ഇപ്പോൾ ആകെ എത്ര കുട്ടികൾ ഉണ്ട് ?
കഴിഞ്ഞ വർഷത്തെ കുട്ടികളുടെ എണ്ണം - 485
വർഷാവസാനം TC വാങ്ങിപ്പോയ കുട്ടികൾ - 65
കഴിഞ്ഞ വർഷത്തെ കുട്ടികളുടെ എണ്ണത്തിൽ നിന്ന് 65 കുട്ടികൾ TC വാങ്ങിയതിനു ശേഷമുള്ള എണ്ണം :
485 - 65 = 420
പുതുതായി വന്നുചേർന്ന കുട്ടികളുടെ എണ്ണം - 80
TC വാങ്ങിയതിനു ശേഷമുള്ള കുട്ടികളുടെ എണ്ണത്തോട് പുതുതായി വന്ന കുട്ടികളുടെ എണ്ണം കൂട്ടിയതിനുശേഷമുള്ള എണ്ണം : 420 + 80 =500
ഇപ്പോൾ സ്കൂളിലെ കുട്ടികളുടെ എണ്ണം = 500
2 .കണ്ണമല എൽ പി സ്‌കൂളിൽ കഴിഞ്ഞ വർഷം 390 കുട്ടികൾ ഉണ്ടായിരുന്നു .അതിൽ 60 കുട്ടികൾ വർഷാവസാനം TC വാങ്ങി പുതിയ സ്‌കൂളിലേക്ക് പോയി .ഈ വർഷം 40 കുട്ടികൾ പുതുതായി വന്നുചേർന്നു .എങ്കിൽ സ്കൂളിൽ ഇപ്പോൾ ആകെ എത്ര കുട്ടികൾ ഉണ്ട് ?
കഴിഞ്ഞ വർഷത്തെ കുട്ടികളുടെ എണ്ണം - 390
വർഷാവസാനം TC വാങ്ങിപ്പോയ കുട്ടികൾ - 60
പുതുതായി വന്നുചേർന്ന കുട്ടികളുടെ എണ്ണം - 40
കഴിഞ്ഞ വർഷത്തെ കുട്ടികളുടെ എണ്ണത്തിൽ നിന്ന് 60 കുട്ടികൾ TC വാങ്ങിയതിനു ശേഷമുള്ള എണ്ണം :
390 - 60 = 330
TC വാങ്ങിയതിനു ശേഷമുള്ള കുട്ടികളുടെ എണ്ണത്തോട് പുതുതായി വന്ന കുട്ടികളുടെ എണ്ണം കൂട്ടിയതിനുശേഷമുള്ള എണ്ണം : 330 + 40 = 370
ഇപ്പോൾ സ്കൂളിലെ കുട്ടികളുടെ എണ്ണം = 370
പ്രവർത്തനം
പൂമല എൽ പി സ്‌കൂളിൽ കഴിഞ്ഞ വർഷം 1248 കുട്ടികൾ ഉണ്ടായിരുന്നു .അതിൽ 98 കുട്ടികൾ വർഷാവസാനം TC വാങ്ങി പുതിയ സ്‌കൂളിലേക്ക് പോയി .ഈ വർഷം 125 കുട്ടികൾ പുതുതായി വന്നുചേർന്നു .എങ്കിൽ സ്കൂളിൽ ഇപ്പോൾ ആകെ എത്ര കുട്ടികൾ ഉണ്ട് ?
*മാളവികയുടെ സ്കൂളിൽ ഈ വർഷം ഒന്നാം ക്ലാസ്സിൽ ആദ്യം ചേർന്ന കുട്ടിയുടെ അഡ്‌മിഷൻ നമ്പർ 9158 ഉം അവസാനം ചേർന്ന കുട്ടിയുടെ അഡ്‌മിഷൻ നമ്പർ 9220 ഉം ആണ് .ഇപ്പോൾ ഒന്നാം ക്ലാസ്സിൽ എത്ര കുട്ടികൾ ഉണ്ട്?
9220 -
9157
63
അല്ലെങ്കിൽ
9220 -
9158
62
62 + 1 = 63
പ്രവർത്തനം
പൂമല സ്കൂളിൽ ഈ വർഷം ഒന്നാം ക്ലാസ്സിൽ ആദ്യം ചേർന്ന കുട്ടിയുടെ അഡ്‌മിഷൻ നമ്പർ 3946 ഉം അവസാനം ചേർന്ന കുട്ടിയുടെ അഡ്‌മിഷൻ നമ്പർ 4007 ഉം ആണ് .ഇപ്പോൾ ഒന്നാം ക്ലാസ്സിൽ എത്ര കുട്ടികൾ ഉണ്ട് ?
പട്ടിക പൂർത്തിയാക്കുക
0 Comments
Please do not enter any spam link in the comment box