1.കലാരൂപങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കുക
തുള്ളൽ - തുള്ളൽ എന്ന കലാരൂപത്തിന് തുടക്കം കുറിച്ചത് കുഞ്ചൻ നമ്പ്യാരാണ് . തുള്ളൽ മൂന്നുവിധം ഉണ്ട് .ഓട്ടൻ തുള്ളൽ ,പറയൻ തുള്ളൽ ,ശീതങ്കൻ തുള്ളൽ എന്നിവയാണ് അവ .
കഥകളി - കേരളത്തിൽ രൂപം കൊണ്ട കലാരൂപമാണ് കഥകളി .ഇതിൽ നൃത്തത്തിനും അഭിനയത്തിനും സംഗീതത്തിനും മുദ്രയ്‌ക്കും ഒരുപോലെ പ്രാധാന്യമുണ്ട് .കഥകളി കലകളുടെ രാജാവ് എന്നറിയപ്പെടുന്നു .
തിരുവാതിരക്കളി - കേരളീയ വേഷം ധരിച്ചു ,ദശപുഷ്പം ചൂടി ,കൈകൊട്ടി ,പാട്ടുപാടിയാണ് തിരുവാതിര കളിക്കുന്നത് .ധനുമാസത്തിലെ തിരുവാതിരനാളിലാണ് ഇത് കളിക്കുന്നത് .
കോൽക്കളി - വട്ടത്തിൽ നിന്ന് ഒരുമിച്ച് പാടിയും താളത്തിൽ ചുവടുവെച്ചും കൈകളിലെ കോലുകൾ തമ്മിൽ അടിച്ചും കളിക്കുന്ന കലാരൂപമാണ് കോൽക്കളി .
പ്രവർത്തനം
*ഉത്സവകലണ്ടർ തയാറാക്കുക .
*നിങ്ങൾക്കിഷ്ട്ടപ്പെട്ട ഏതെങ്കിലും ഒരു കലാരൂപത്തെക്കുറിച്ച് ഒരു ലഘുവിവരണം തയാറാക്കുക .
0 Comments
Please do not enter any spam link in the comment box