1 രാജാരവിവർമ്മ - ലോകപ്രശസ്‌ത ചിത്രകാരനായിരുന്ന രാജാരവിവർമ്മ കേരളീയനാണ് .കിളിമാനൂർ കൊട്ടാരത്തിലാണ് അദ്ദേഹം ജനിച്ചത് .'സേതുബന്ധനം , നളദമയന്തി എന്നിവ അദ്ദേഹത്തിന്റെ ലോക പ്രസിദ്ധ ചിത്രങ്ങളാണ് .1904 ൽ കഴ്സൺ പ്രഭുവാണ് അദ്ദേഹത്തിന് കൈസർ - ഇ - ഹിന്ദ് അവാർഡ് സമ്മാനിച്ചത്
2 'ചിത്രമെഴുത്ത് കോയിത്തമ്പുരാൻ' എന്ന പേരിൽ പ്രശസ്തനായിത്തീർന്ന വ്യക്‌തി ?
രാജാരവിവർമ്മ
3 രാജാരവിവർമ്മയ്ക്ക് 'രാജാ 'എന്ന വിശേഷണം നൽകിയത് ആരാണ് ?
കഴ്സൺ പ്രഭു
4 സംഗീതജ്ഞനായ ഭരണാധികാരി ?
സ്വാതിതിരുനാൾ .
5 'ഗർഭശ്രീമാൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ആരാണ് ?
സ്വാതി തിരുനാൾ
6 മോഹിനിയാട്ടത്തിന്റെ വേഷവിധാനം ഇന്ന് കാണുന്ന രീതിയിൽ പരിഷ്കരിച്ചത് ആര് ?
സ്വാതി തിരുനാൾ
7 "ഓമനത്തിങ്കൾ കിടാവോ
നല്ല കോമളത്താമരപ്പൂവോ "-ഈ താരാട്ടുപാട്ട് രചിച്ചതാര് ?
ഇരയിമ്മൻ തമ്പി
8 തലമുറ തലമുറയായി പാടി കൈമാറി വരുന്ന ഗ്രാമീണ ഗാനങ്ങളാണ് - നാടൻപാട്ടുകൾ
9 അങ്കച്ചേകവരായ തച്ചോളി ഒതേനൻ , ഉണ്ണിയാർച്ച തുടങ്ങിയവരുടെ വീരസാഹസികത വർണിക്കുന്ന പാട്ടുകളാണ് - വടക്കൻ പാട്ടുകൾ
10 കേരളീയ സമൂഹത്തിന് മാപ്പിളപാട്ടിനെ പരിചയപ്പെടുത്തിയ കവി ?
മോയിൻകുട്ടി വൈദ്യർ
11 . തനത് പ്രത്യേകതയുള്ള കാവ്യരചനകൾ ?
മാപ്പിളപ്പാട്ട്
പ്രവർത്തനം
നാടൻപാട്ടുകൾ ,മാപ്പിളപ്പാട്ടുകൾ ,ഞാറ്റ് പാട്ടുകൾ ഇവ ശേഖരിച്ച് ശേഖരണപുസ്തകത്തിൽ ചേർക്കുക .
വടക്കൻപാട്ടിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക .
0 Comments
Please do not enter any spam link in the comment box