ചക്കയും മാങ്ങയും ഇല്ലാത്ത കാലത്ത് പഴമക്കാർ ഭക്ഷണമായി ഉപയോഗിച്ചിരുന്ന വിഭവങ്ങൾ എന്തെല്ലാം ?
മത്തനില ,കുമ്പളത്തിനില ,വാഴമങ്ങ് ,ഉണ്ണിപ്പിണ്ടി ,കായത്തോല് , വെള്ളരിക്ക ,മത്തങ്ങ ,കുമ്പളങ്ങ ,പടവലങ്ങ ,കയ്പക്ക ,മുതിര ,പയറ് ,ചീര ,അമര ,തുവര ,ചേന ,ചേമ്പ് ,മുരിങ്ങയുടെ ഇലയും പൂവും കായും.
മാങ്ങയുടെ ഗുണങ്ങൾ
പഴങ്ങളുടെ രാജാവാണ് മാമ്പഴം .രുചിയിലും പോഷകമൂല്യത്തിലും മുൻപന്തിയിലാണ് മാങ്ങ .വിറ്റാമിൻ എ ,സി , ഇരുമ്പ് തുടങ്ങി ഒട്ടനവധി പോഷകങ്ങളുടെ കലവറയാണ് മാമ്പഴം .ധാരാളം നാരുകളും മാമ്പഴത്തിൽ അടങ്ങിയീട്ടുണ്ട് .കൊളസ്ട്രോൾ കുറയ്ക്കുന്നതിനും വിളർച്ച തടയുന്നതിനും ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ധാരാളം ഘടകങ്ങൾ മാങ്ങയിൽ അടങ്ങിയീട്ടുണ്ട് .
മുരിങ്ങയുടെ ഗുണങ്ങൾ
മുരിങ്ങയുടെ ഇലയും പൂവും കായും ആഹാരത്തിന് ഉപയോഗിക്കുന്നു .ഇതിൽ ധാരാളം ജീവകങ്ങൾ അടങ്ങിയീട്ടുണ്ട് .ഏകദേശം മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ മുരിങ്ങയിലയ്‌ക്ക് കഴിയും .അതിനാൽ ആയുർവേദാചാര്യന്മാർ മുരിങ്ങയെ 'ജീവന്റെ വൃക്ഷം' എന്നാണ് വിശേഷിപ്പിക്കുന്നത് .മുരിങ്ങയുടെ വേര് ,ഇല ,കായ ,തൊലി ഇവയൊക്കെ ഭക്ഷ്യയോഗ്യമാണ് എന്നുമാത്രമല്ല ഔഷധയോഗ്യവുമാണ് .
പഴമക്കാരുടെ ഭക്ഷണപാരമ്പര്യത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക .
നാട്ടുഭക്ഷണരുചിക്കൂട്ടുകളാൽ സമ്പന്നമാണ് നമ്മുടെ കൊച്ചുകേരളം .കൃഷി സംസ്‌കാരമായി സ്വീകരിച്ച നാടാണ് കേരളം .പൂർവികർ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നത് സ്വന്തം പറമ്പുകളിൽ സമൃദ്ധമായി ഉണ്ടായിരുന്ന വിഷമയമില്ലാത്ത പച്ചക്കറികളായിരുന്നു .
മുറ്റത്തെ മുരിങ്ങയും പറമ്പിലെ പടവലവുമെല്ലാം പഴയകാല അടുക്കളയിൽ സ്വാദിഷ്ടമായ വിഭവങ്ങളായി .'നാട്ടിൻപുറം നന്മകളാൽ സമൃദ്ധം' എന്നതുപോലെ നമ്മുടെ നാട്ടിൻപുറങ്ങൾ ചെറുകൃഷികൾകൊണ്ട് സമൃദ്ധമായിരുന്നു .ആഹാരത്തിലെ വൈവിധ്യത്തിലും രുചിപ്പെരുമയിലും കർഷികസംസ്കൃതിയിലും നാടൻ ഭക്ഷണപാരമ്പര്യത്തിലും കേരളത്തെ വെല്ലാൻ മറ്റൊരു നാടില്ല .
ഭക്ഷ്യവസ്തുക്കൾ കേടാകാതെ സൂക്ഷിക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ എന്തെല്ലാം ?
*ഉണക്കി സൂക്ഷിക്കാം
*ഉപ്പിലിടാം
*ജാം ,സ്ക്വാഷ് തുടങ്ങിയവയാക്കാം
*അച്ചാർ ഉണ്ടാക്കാം
ഭക്ഷ്യവസ്തുക്കളുടെ പേരെഴുതി അവ ഏതെല്ലാം രീതിയിൽ കേടാകാതെ സൂക്ഷിക്കാമെന്ന് എഴുതുക
ഞവിഞ്ഞി
നമ്മുടെ നെൽപ്പാടങ്ങളിൽ പണ്ട് സുലഭമായി കണ്ടിരുന്ന ഒരു ജീവിവർഗം ആയിരുന്നു ഞവിഞ്ഞി അഥവാ ഞവണിക്ക .ഇവ ഇപ്പോൾ നമ്മുടെ വയലുകളിൽ നിന്നും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് .അമിതകീടനാശിനി പ്രയോഗവും വയൽ നികത്തലുമെല്ലാം ഇതിന്റെ നാശത്തിന് കാരണമാകുന്നു .രാസവളപ്രയോഗം നടത്താത്ത വയലുകളിൽ ഇവയെ ഇപ്പോഴും കാണാം .
പ്രവർത്തനം
*ചെറുകൃഷികൾ കൊണ്ട് സമൃദ്ധമായ നമ്മുടെ പഴയകാലപറമ്പുകൾ ചിത്രീകരിക്കുക .
*പട്ടിക പൂരിപ്പിക്കുക
0 Comments
Please do not enter any spam link in the comment box