വാദ്യോപകരണങ്ങൾ
ചെണ്ട
കേരളത്തിന്റെ തനതായ ഒരു തുകൽവാദ്യോപകരണമാണ് ചെണ്ട .ചെണ്ടയ്‌ക്ക് ഇടംതല ,വലംതല എന്നീ രണ്ടുഭാഗങ്ങൾ ഉണ്ട് .തായമ്പക ,മേളം ,അനുഷ്ഠാനകലകൾ ഇവയ്‌ക്കെല്ലാം ചെണ്ട ഉപയോഗിക്കുന്നു .കോലുകൊണ്ടും കയ്യുകൊണ്ടും വാദനം ചെയ്യാം .
മദ്ദളം
മദ്ദളത്തിന് ഇടംതല ,വലംതല എന്നിങ്ങനെ രണ്ടുഭാഗങ്ങൾ ഉണ്ട്.പഞ്ചവാദ്യം ,കേളി ,ക്ഷേത്രത്തിലെ അനുഷ്ഠാന ചടങ്ങുകൾ ,കൃഷ്ണനാട്ടം എന്നിവയ്‌ക്കെല്ലാം മദ്ദളം ഉപയോഗിക്കുന്നു .
ചേങ്ങില
കഥകളിയിൽ പ്രധാന ഗായകർ ഉപയോഗിക്കുന്ന വാദ്യോപകരണം .സോപാനസംഗീതം ,അഷ്ടപദി ,എന്നിവയിലും ഉപയോഗിക്കുന്നു .ലോഹനിർമിതമായ ഒരു വാദ്യോപകരണമാണിത് .
ഇലത്താളം
കഥകളിയിൽ ഉപഗായകർ ഉപയോഗിക്കുന്നു .മേളം,പഞ്ചവാദ്യം എന്നിവയിലും ഉപയോഗിക്കുന്നു .ലോഹനിർമിതമായ ഒരു വാദ്യോപകരണമാണിത് .
ഇടയ്‌ക്ക
കഥകളി ,സോപാനസംഗീതം,പഞ്ചവാദ്യം എന്നിവയിൽ ഉപയോഗിക്കുന്നു .കഥകളിയിൽ ചില സ്‌ത്രീവേഷങ്ങൾ വരുമ്പോൾ ഉപയോഗിക്കുന്നു .മോഹിനിയാട്ടം ,അഷ്ടപദിയാട്ടം തുടങ്ങിയവയിലും ഇത് ഉപയോഗിക്കുന്നു .
കൊമ്പ്
ലോഹനിർമ്മിതമായ സുഷിരവാദ്യമാണ് കൊമ്പ് .മേളം ,പഞ്ചവാദ്യം ,അനുഷ്‍ഠാനകലകൾ എന്നിവയിൽ കൊമ്പ് ഉപയോഗിക്കുന്നു .
0 Comments
Please do not enter any spam link in the comment box