യൂണിറ്റ് - 6
മാനത്തേയ്‌ക്ക്
സ്വയം പ്രകാശിക്കുന്ന ഒരു നക്ഷത്രം?
സൂര്യൻ
ജ്വലിക്കുന്ന ആകാശഗോളങ്ങൾ ആണ് ---
നക്ഷത്രങ്ങൾ
സൂര്യൻ ഒരു ---- ആണ്
നക്ഷത്രം
എന്താണ് ഗ്രഹങ്ങൾ ?
ഒരു നിശ്ചിത പാതയിലൂടെ സൂര്യനെ വലംവയ്‌ക്കുന്ന ആകാശഗോളങ്ങളെ ഗ്രഹങ്ങൾ എന്നുപറയുന്നു .
ഉദാഹരണം : ഭൂമി
എന്താണ് ഉപഗ്രഹങ്ങൾ ?
ഗ്രഹങ്ങളെ വലംവയ്‌ക്കുന്ന ആകാശഗോളങ്ങളെ ഉപഗ്രഹങ്ങൾ എന്നുപറയുന്നു .
ഉദാഹരണം : ചന്ദ്രൻ
ഭൂമിയുടെ ഉപഗ്രഹം ?
ചന്ദ്രൻ
എന്താണ് ഭ്രമണം ?
ഭൂമി സ്വയം കറങ്ങുന്നതിനെ ഭ്രമണം എന്നുപറയുന്നു .
ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ വേണം .ഇതാണ് ഒരു ദിവസം
എന്താണ് പരിക്രമണം ?
ഭൂമി സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ ചുറ്റി സഞ്ചരിക്കുന്നതിനെ പരിക്രമണം എന്നു പറയുന്നു .
ഒരു തവണ സൂര്യനെ ചുറ്റി സഞ്ചരിക്കാൻ ഭൂമിക്ക്
365 1/4 ദിവസം വേണം ഇതാണ് ഒരു വർഷം .
രാത്രിയും പകലും അനുഭവപ്പെടുന്നത് എങ്ങനെ ?
ഭൂമി സ്വയം കറങ്ങുന്നു . ഭൂമിയിൽ സൂര്യപ്രകാശം പതിക്കുന്ന ഭാഗത്ത് പകലും മറുഭാഗത്ത് രാത്രിയും അനുഭവപ്പെടുന്നു .
ഗ്രഹങ്ങളുടെ പേരുകൾ
ബുധൻ
ശുക്രൻ
ഭൂമി
ചൊവ്വ
വ്യാഴം
ശനി
യുറാനസ്
നെപ്‌ട്യൂൺ
പ്രവർത്തനം
ഇന്നുമുതൽ രാത്രി ചന്ദ്രനെ നിരീക്ഷിച്ച് താഴെ കൊടുത്തിരിക്കുന്ന പട്ടിക പൂർത്തിയാക്കുക
0 Comments
Please do not enter any spam link in the comment box