പൗർണമിയും അമാവാസിയും തമ്മിലുള്ള വ്യത്യാസം എന്ത് ?
അമാവാസി
സൂര്യപ്രകാശം പതിക്കാത്ത ചന്ദ്രന്റെ ഭാഗം മാത്രം ഭൂമിക്ക് അഭിമുഖമായി വരുമ്പോൾ ചന്ദ്രനെ തീരെകാണാൻ കഴിയില്ല.ഈ ദിവസമാണ് അമാവാസി (കറുത്തവാവ് )
പൗർണമി
ചന്ദ്രനിൽ പ്രകാശം പതിക്കുന്ന ഭാഗം ഭൂമിക്ക് അഭിമുഖമാണ് .ഭൂമിയിൽ നിന്നും നോക്കിയാൽ ചന്ദ്രന്റെ പ്രകാശിതഭാഗം പൂർണ്ണമായും കാണാൻ കഴിയുന്ന ദിവസമാണ് പൗർണമി (വെളുത്തവാവ് )
അമാവാസി ദിവസം നമുക്ക് ചന്ദ്രനെ കാണാൻ കഴിയുന്നില്ല .എന്തുകൊണ്ട് ?
സൂര്യൻ ,ചന്ദ്രൻ ,ഭൂമി എന്ന സ്ഥാനക്രമത്തിൽ ഇവ നേർരേഖയിൽ വരുമ്പോൾ സൂര്യപ്രകാശം പതിക്കുന്ന ചന്ദ്രന്റെ ഭാഗം ഭൂമിയിൽ നിന്നും കാണാൻ കഴിയില്ല .അതുകൊണ്ടാണ് അമാവാസി ദിവസം നമുക്ക് ചന്ദ്രനെ കാണാൻ കഴിയാത്തത് .
പൗർണമി ദിവസം നമുക്ക് ചന്ദ്രനെ പൂർണമായി കാണാൻ കഴിയുന്നത് എങ്ങനെ ?
സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോൾ ചന്ദ്രനിൽ പ്രകാശം പതിക്കുന്ന ഭാഗം ഭൂമിക്ക് അഭിമുഖമാണ് .അപ്പോൾ ഭൂമിയിൽ നിന്നും നോക്കിയാൽ ചന്ദ്രന്റെ പ്രകാശിതഭാഗം പൂർണമായും കാണാൻ കഴിയുന്നു .
പ്രവർത്തനം
ഒരു വെളുത്തവാവിനുശേഷം എത്ര ദിവസം കഴിഞ്ഞാണ് അടുത്ത വെളുത്തവാവ് വരുന്നത് ?
കറുത്തവാവിന് ശേഷം എത്ര ദിവസം കഴിയുമ്പോഴാണ് അടുത്ത വെളുത്തവാവ് ?
0 Comments
Please do not enter any spam link in the comment box