യൂണിറ്റ് - 7
കല്ലായ് ....കാറ്റായ് ....
ഓരോ വസ്‌തുവിനും സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ് .
വെള്ളത്തിന് നിശ്ചിതമായ ആകൃതിയില്ല .അത് ഉൾക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്നു .
കല്ലിന് ആകൃതിയും വലുപ്പവുമുണ്ട് .
എല്ലാ വസ്‌തുക്കൾക്കും ഭാരമുണ്ട് .
ഒഴുകുന്ന ജലത്തിന് ശക്തിയുണ്ട് .
ജലവും ജലത്തിന്റെ കൂട്ടുകാരും ദ്രാവകങ്ങളാണ്
ദ്രാവകങ്ങളുടെ പൊതുസവിശേഷതകൾ എന്തെല്ലാം ?
ദ്രാവകങ്ങൾക്ക് വ്യക്തമായ ഒരു രൂപം ഇല്ല .
ഉൾക്കൊള്ളുന്ന വസ്‌തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു .
ദ്രാവകങ്ങൾക്ക് ഒഴുകാൻ കഴിയും
ദ്രാവകത്തിന് ഭാരമുണ്ട് .
ദ്രാവകങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക.
വെള്ളം
പാൽ
വെളിച്ചെണ്ണ
പെട്രോൾ
ഡീസൽ
മണ്ണെണ്ണ
പ്രവർത്തനം
ചിത്രത്തിൽ ജലത്തെപോലെ ഒഴുകുന്നത് ആരൊക്കെയാണ് ? അവയ്‌ക്ക് നിറം കൊടുക്കൂ .
0 Comments
Please do not enter any spam link in the comment box