പുതിയ പദങ്ങൾ
ഗുരുത്വം - കാഠിന്യം
മേത്തരം - ഉയർന്ന
ലഘുത്വം - കനക്കുറവ്
കേമം - വിശേഷം
വർഷകാലം - മഴക്കാലം
മരിക - മരം കൊണ്ടുള്ള വലിയ കോരിക
പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങളുടെ പേരുകളും അവയുടെ ഉപയോഗങ്ങളും എഴുതുക
കയിൽ - ഭക്ഷണം കോരാൻ ഉപയോഗിക്കുന്നു .
മരിക - കയിലിനേക്കാൾ വലിയ കോരികകളാണ് മരിക
ആട്ടുകല്ല് - ധാന്യങ്ങൾ ആട്ടിയെടുക്കാൻ
അടപലക - അരിവാർക്കാൻ ഉപയോഗിക്കുന്നു .
മുറം - ധാന്യങ്ങളും പയറുമൊക്കെ മാലിന്യങ്ങൾ കളഞ്ഞു വൃത്തിയാക്കാൻ
ഭരണി - അച്ചാർ , ഉപ്പിലിട്ടവ തുടങ്ങിയവ സൂക്ഷിക്കുന്നതിന്
ഉറി - ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിന്
ഉരൽ - ധാന്യം പൊടിക്കാൻ
അമ്മി - കറിക്കുള്ള കൂട്ടുകൾ അരയ്ക്കാൻ
കടക്കോൽ - തൈര് കടയാൻ
ദിനചര്യകളുമായി ബന്ധപ്പെട്ട ചൊല്ലുകൾ
പഴുത്ത മാവിന്നിലകൊണ്ടു തേച്ചാൽ
പുഴുത്ത പല്ലും കളഭം മണക്കും
അത്താഴം അത്തിപ്പഴത്തോളം
പ്രാതൽ രാജാവിനെപ്പോലെ
അത്താഴം യാചകനെപ്പോലെ
നിന്നുകുളിക്കരുത് ,ഇരുന്നുണ്ണരുത് ,കിടന്നുറങ്ങരുത്
ഉണ്ടാൽ കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം
പ്രവർത്തനം
ഭക്ഷണ വിഭവങ്ങളുമായി ബന്ധപ്പെട്ട കവിതകൾ ശേഖരിച്ച് ശേഖരണപുസ്തകത്തിൽ എഴുതുക .
കുഞ്ഞുണ്ണി (ജീവചരിത്രക്കുറിപ്പ് )
മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണി മാഷ് .1927 മെയ് 10 ന് തൃശൂർ ജില്ലയിലെ വലപ്പാട് അതിയാരത്ത് ജനിച്ചു .അദ്ധ്യാപകനായിരുന്നു .കുട്ടികൾക്കും മുതിർന്നവർക്കുമായി ഒട്ടേറെ കവിതകൾ രചിച്ചു .കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത് ."എന്നിലൂടെ" എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് .മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ 'കുട്ടേട്ടൻ' എന്ന പേരിൽ എഴുതിയിരുന്നു .തന്റെ പൊക്കമില്ലായ്മയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു : "പൊക്കമില്ലായ്മയാണ് എന്റെ പൊക്കം ".2006 മാർച്ച് 26 ന് അന്തരിച്ചു .
പ്രധാനകൃതികൾ : അക്ഷരത്തെറ്റ് ,അമൃതകഥകൾ ,ഊണ് തൊട്ട് ഉറക്കം വരെ ,കുറ്റിപ്പെൻസിൽ ,നമ്പൂരി ഫലിതങ്ങൾ ,പഴമൊഴിപ്പത്തായം ,കുട്ടികളുടെ രാമായണം ,കുട്ടേട്ടന്റെ കുറിപ്പുകൾ
പ്രവർത്തനം
താഴെ കൊടുത്ത പദങ്ങൾ അക്ഷരമാലാക്രമത്തിലാക്കി എഴുതുക .
ധനികൻ ,ഓളം ,ജനം ,ശബ്‌ദം ,ഐക്യം ,ഗാനം ,എളിമ ,വയൽ ,ഘടികാരം ,പത്തായം
0 Comments
Please do not enter any spam link in the comment box