മലയാളം || Class - 4 || Malayalam || Unit - 6 || Whiteboardweb

മലയാളം || Class - 4 || Malayalam || Unit - 6 || Whiteboardweb

 

 


താഴെ കൊടുത്തിരിക്കുന്ന ആശയങ്ങൾ വരുന്ന വരികൾ കണ്ടെത്തുക ?

 

 

1 .കേരളത്തിലെ കാടുകളിൽ വിവിധയിനം മൃഗങ്ങൾ വിഹരിക്കുന്നുണ്ട്

 

 

ആന മാൻ പന്നി പുലികൾ 

പോത്തും മേളിച്ച കാടുകൾ

 

 

2 .പൊയ്‌കകളിൽ ആമ്പലും താമരയും തിങ്ങിനിറഞ്ഞിരിക്കുന്നു 

 

 

ആമ്പലും നൈതൽതണ്ടാരു 

മിടതിങ്ങിയ പൊയ്‌കകൾ 

 

 

3 .ഫലഭൂയിഷ്ഠമായ വയലുകൾ കേരളത്തിലുണ്ട്

 

 

പശിമപ്പെട്ട പാടങ്ങൾ 

പശു മേയും പറമ്പുകൾ

 

 

 

പ്രയോഗഭംഗി വിശദമാക്കുക 

 

 

1 .മഹാഭാരതഭൂവിന്റെ മണിത്തങ്കച്ചിലങ്ക

 

 

ഈ വരികളിൽ കേരളത്തെ ഭാരതഭൂവിന്റെ കാലിലെ ചിലങ്കയാണ് എന്ന് പറഞ്ഞിരിക്കുന്നു .

 

 

2 .വിചിത്ര പക്ഷിച്ചിറകിൻ മഴവില്ലാർന്ന ശാഖികൾ

 

 

വ്യത്യസ്‌ത നിറത്തിലുള്ള പക്ഷികൾ ഒരു മരത്തിൽ ചേക്കേറുമ്പോൾ ഉണ്ടാകുന്ന മഴവില്ലഴകിനെ സൂചിപ്പിക്കുന്നു

 

 

 പട്ടിക പൂർത്തിയാക്കുക 





 

 

ജീവചരിത്രക്കുറിപ്പ് (വള്ളത്തോൾ നാരായണമേനോൻ )

 

 

ഭാരതത്തിന്റെ ഐക്യത്തെയും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തേയും ഉയർത്തിപ്പിടിച്ച മലയാളിയുടെ ദേശീയ കവിയാണ് വള്ളത്തോൾ നാരായണമേനോൻ.ആധുനിക കവിത്രയത്തിൽ ഉൾപ്പെടുന്നു .1878 ൽ പൊന്നാനിയിൽ ജനിച്ചു .കേരളകലാമണ്ഡലം സ്ഥാപിച്ചു .സാഹിത്യമഞ്ജരി11 -ഭാഗം ,ബന്ധനസ്ഥനായ അനിരുദ്ധൻ ,മഗ്ദലനമറിയം,കൊച്ചുസീത ,ശിഷ്യനും മകനും ,അച്ഛനും മകളും ,ചിത്രയോഗം ,ബധിരവിലാപം എന്നിവ പ്രധാന കൃതികൾ .ഗാന്ധിജിയെക്കുറിച്ച് " എന്റെഗുരുനാഥൻ "എന്ന പേരിൽ കവിത രചിച്ചു .1955 മാർച്ച് 13 ന് അന്തരിച്ചു .

 

 

 


 വള്ളത്തോൾ നാരായണമേനോൻ

 

 

 


 

 വള്ളത്തോൾ നാരായണമേനോൻ

 

 

പ്രവർത്തനം 


 

'മലയാളം' എന്ന കവിതയ്‌ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക 

 

Post a Comment

1 Comments

Please do not enter any spam link in the comment box