മുരളി കണ്ട കഥകളി || Unit - 6 ||മലയാളം || Class - 4 || Whiteboardweb

മുരളി കണ്ട കഥകളി || Unit - 6 ||മലയാളം || Class - 4 || Whiteboardweb







മുരളി കണ്ട കഥകളി 

 

 

പുതിയ പദങ്ങൾ 

 

 

 അനവധി - ധാരാളം ,എണ്ണമറ്റ 

 

 

ഗായകൻ - പാട്ടുകാരൻ 

 

 

മോടികൂട്ടുക - ഭംഗി കൂട്ടുക 

 

 

രംഗമണ്ഡപം - വേദി 

 

 

വന്ദിക്കുക - നമസ്‌ക്കരിക്കുക 

 

 

സ്‌തുതി - ഗുണകീർത്തനം

 

 

 

 കലകളുടെ രാജാവ് ?

 

 

കഥകളി  




കഥകളി വാദ്യങ്ങൾ ഏതെല്ലാമാണ് ?

 

 

ചെണ്ട , ചേങ്ങില ,മദ്ദളം ,ഇലത്താളം ,ഇടയ്‌ക്ക 

 

 

 

കഥകളിയുടെ ആദ്യത്തെ ചടങ്ങ് ഏത് ?

 

 

കേളികൊട്ട് 

 

 

കേളികൊട്ടിന് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ഏതെല്ലാം ?

 

 

 മദ്ദളം ,ചേങ്ങില ,ഇലത്താളം , ചെണ്ട

 

 

 

അരങ്ങത്തെകേളിക്ക് പറയുന്ന മറ്റുപേരുകൾ ?

 

 

കേളിക്കൈ ,ശുദ്ധമദ്ദളം ,അരങ്ങുകേളി 

 

 

 

അരങ്ങത്തെകേളിക്ക് ഉപയോഗിക്കാത്ത വാദ്യോപകരണം ഏത് ?

 

 

ചെണ്ട 

 

 

 


അരങ്ങത്തെകേളിക്ക് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ഏതെല്ലാം ?

 

 

മദ്ദളം ,ചേങ്ങില ,ഇലത്താളം

 


 

 

ആട്ടവിളക്ക് കൊളുത്തിയതിന് ശേഷം ചെണ്ട ഒഴികെയുള്ള വാദ്യോപകരണങ്ങൾഉപയോഗിച്ചുള്ള മേളമാണ് ----

 

 

അരങ്ങുകേളി 

 

 

 

കഥകളി തുടങ്ങുന്നതിനു മുൻപുള്ള ഈശ്വരപ്രാർത്ഥനയാണ് ----

 

 

തോടയം 

 

 

 

കഥകളിയിൽ അരങ്ങുകേളിക്ക് ശേഷം വരുന്ന ചടങ്ങ് ?

 

 

തോടയം 

 

 

 

തോടയത്തിന് അരങ്ങുകേളിയും പാട്ടും ഉണ്ടായിരിക്കും 

 

 

കഥകളിയിൽ ഉപയോഗിക്കുന്ന തിരശ്ശീലയുടെ പ്രത്യേകതകൾ എന്തെല്ലാം ?

 

 
തിരശ്ശീലയുടെ നടുവിൽ മനോഹരമായി നെയ്ത്തുപിടിപ്പിച്ചിരിക്കുന്ന ഒരു താമരപ്പൂവുണ്ട് .തിരശ്ശീലയിൽ പലതരം വർണങ്ങളും അനവധി വിചിത്രവേലകളും ഉണ്ട് .

 

 

 

തോടയത്തിന് ശേഷമുള്ള ചടങ്ങ് ഏതാണ് ?

 

 

വന്ദനശ്ലോകം 

 

 

 

വന്ദനശ്ലോകങ്ങൾ ആരെക്കുറിച്ചുള്ള ശ്ലോകങ്ങളാണ് ?

 

 

ഗണപതി ,വിഷ്‌ണു ,ശിവൻ ,ഭഗവതി  മുതലായവരെപ്പറ്റിയുള്ള സ്തുതികൾ . 

 

 

പ്രവർത്തനം

 

 

വാദ്യോപകരണങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക .





 

 

Post a Comment

0 Comments