കുത്തബ്ബ്‌മിനാർ || Class - 4 || Malayalam || Unit - 7 || Whiteboardweb

കുത്തബ്ബ്‌മിനാർ || Class - 4 || Malayalam || Unit - 7 || Whiteboardweb

 

 

 


 

 

 

കുത്തബ്ബ്‌മിനാർ

 



പുതിയ പദങ്ങൾ 

 

 

കുഗ്രാമം - പരിഷ്‌കാരം തീരെയില്ലാത്ത നാട്ടിൻപുറം

 

 

പൂങ്കാവനം - പൂന്തോട്ടം 

 

 

ഭൗമം - ഭൂമിയെ സംബന്ധിച്ച

 

 

ശയ്യ - കിടക്ക 

 

 

ശൃംഗം - മുകളറ്റം , കൊടുമുടി 

 

 

സ്‌മരണ - ഓർമ 

 

 

വിരളം - അപൂർവം

 

 

 

കുത്തബ്ബ്‌ മിനാറിന്റെ മുകളിൽനിന്നുമുള്ള സ്വപ്‌നതുല്യമായ കാഴ്‌ചകൾ എന്തൊക്കെയാണ് ?

 

 

ചെറുപ്രാണികൾ പോലെ ദൂരെ ചെറുതായിക്കാണുന്ന ആളുകൾ ,അവിടവിടെ കുത്തിവരച്ച രേഖകൾ പോലെ രാജപാതകൾ ,വെള്ളിയരഞ്ഞാണം പോലെ വെട്ടിത്തിളങ്ങുന്ന യമുനാനദി ,മണ്ണപ്പം ഉണ്ടാക്കിവച്ചതുപോലെ വൈസ്രോയി മന്ദിരത്തിന്റെയും അസംബ്ലിക്കെട്ടിടങ്ങളുടെയും കുംഭഗോപുരങ്ങൾ .ഇതെല്ലാമാണ് കുത്തബ്ബ്‌ മിനാറിന്റെ മുകളിൽ നിന്നുള്ള സ്വപ്‌നതുല്യമായ കാഴ്‌ചകൾ.

 

 

 പ്രവർത്തനം 

 

 

ലേഖകൻ കണ്ട 'സ്വപ്‌നതുല്യമായ കാഴ്ച്ച 'പാഠഭാഗത്ത് വർണിച്ചീട്ടുണ്ടല്ലോ .ഇത്തരത്തിലുള്ള ഏതു കാഴ്ചയാണ് നിങ്ങളുടെ അനുഭവത്തിലുള്ളത് ?എഴുതിനോക്കൂ .

 

 

 

ചിഹ്നങ്ങൾ 

 

 

! - വിക്ഷേപിണി ,ആശ്ചര്യ ചിഹ്നം 

 

വിസ്‌മയം ,ആഹ്ളാദം ,വിഷമം ,എന്നീ വികാരങ്ങൾ സൂചിപ്പിക്കുന്ന വാക്യങ്ങളിൽ  

 

 

 

. (ബിന്ദു ,പൂർണവിരാമം) 

 

വാക്യത്തിന്റെ അവസാനത്തിൽ ചില പദങ്ങൾ ചുരുക്കി എഴുതുമ്പോൾ 

 

ഉദാ : ശ്രീ .വാസുദേവൻ 

 

ഗവ .എൽ .പി .എസ് 

 

 

 

" "  ഉദ്ധരണി 

 

ഒരാൾ പറഞ്ഞ വാക്യം അതേ പടി ഉദ്ധരിക്കുമ്പോൾ 

അച്ഛൻ പറഞ്ഞു :"മഴ പെയ്യും"

 

 

, അങ്കുശം (അല്പവിരാമം )

 

 

സമപ്രാധാന്യമുള്ള പദങ്ങളെ വേർതിരിക്കാൻ 

സംബോധന വരുന്ന വാക്യങ്ങളിൽ

 

 

 

: ഭിത്തിക

 

 

സമപ്രാധാന്യമുള്ള രണ്ടു വാക്യങ്ങളുടെ നടുവിൽ ഭിത്തിക ചേർക്കുന്നു .

 

 

അമേരിക്കയിൽ ലിങ്കൺ :ഇവിടെ  ഗാന്ധിജി 

 

 

ഒരാൾ പറഞ്ഞ വാക്യം ഉദ്ധരിക്കുമ്പോൾ 

 

 

അച്ഛൻ പറഞ്ഞു :"മഴ പെയ്യും"

 

 

ആദ്യത്തെ വാക്യത്തിന്റെ വിശദീകരണം ആയി അടുത്ത വാക്യം വരുമ്പോൾ 

 

 

ഇതിഹാസങ്ങൾ രണ്ടാണ് :മഹാഭാരതവും രാമായണവും

 

 

 

 

പ്രവർത്തനം 

 

 


 

 

 

 

 


Post a Comment

0 Comments