മുരളി കണ്ട കഥകളി || Class-4 || Unit - 6|| Malayalam || Whiteboardweb

മുരളി കണ്ട കഥകളി || Class-4 || Unit - 6|| Malayalam || Whiteboardweb


 

 


 

 
 

കഥകളിയിലെ വേഷങ്ങൾ 

 

 

കഥകളിയിൽ പ്രധാനമായി അഞ്ചുതരം വേഷങ്ങളാണുള്ളത് .

 

 

 


 


പച്ച 

 

 

 നന്മയുടെ ഭാവങ്ങളാണ് പച്ചവേഷങ്ങൾ .വീരരായ രാജാക്കന്മാർ, രാമൻ , ലക്ഷ്മണൻ , തുടങ്ങിയവർക്ക് പച്ചവേഷങ്ങളാണ്

 

 

കത്തി 

 

 

രാക്ഷസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക. രാവണൻ , ദുര്യോധനൻ , കീചകൻ , ശിശുപാലൻ , നരകാസുരൻ തുടങ്ങിയവർക്ക് കത്തിവേഷമാണ്.

 

 

 

താടി 

 

 

 


 

പ്രധാനമായും മൂന്ന് തരത്തിലുള്ള താടി വേഷങ്ങളാണുള്ളത്.  

 

 

1 .വെള്ളത്താടി 

 

 

ഹനുമാൻ ,ജാംബവാൻ പോലുള്ള അതിമാനുഷരായ കഥാപാത്രങ്ങൾക്ക് വെള്ളത്താടി വേഷമാണ് നൽകുക.

 

 

2 .ചുവന്ന താടി 

 

 

ബാലി ,സുഗ്രീവൻ തുടങ്ങിയ കഥാപാത്രങ്ങൾക്കാണ് ചുവന്നതാടി വേഷം

 

 

3 .കറുത്ത താടി വേഷം 

 

ദുഷ്ടകഥാപാത്രങ്ങൾക്കാണ് കറുത്ത താടി വേഷം

 

 

 

കരി

 

 

രാക്ഷസിമാരായിട്ടുള്ള നക്രതുണ്ടി, ശൂർപ്പണഖ, ലങ്കാലക്ഷ്മി തുടങ്ങിയവർക്കാണ് കരിവേഷം നൽകുക .

 

 

 

മിനുക്ക് 

 


 

 

 


 

സ്ത്രീ കഥാപാത്രങ്ങൾ ,മഹർഷിമാർ ,ബ്രാഹ്മണന്മാർ എന്നിവർക്കാണ് മിനുക്ക് വേഷം നൽകുന്നത് .




പച്ചവേഷത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക .

 

 

 





മിനുക്ക് വേഷത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക .

 

 





ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക


പ്രൊഫ  .അമ്പലപ്പുഴ രാമവർമ


 





പ്രവർത്തനം 



ആടയാഭരണങ്ങൾ - ആടയും ആഭരണവും 

 

 

താളമേളങ്ങൾ - താളവും മേളവും

 

 

അച്ഛനമ്മമാർ - അച്ഛനും അമ്മയും

 

 

കൈകാലുകൾ - കൈയും കാലും

 

 

കളിചിരി - കളിയും ചിരിയും 

 

 

സുഖദുഃഖങ്ങൾ - സുഖവും ദുഃഖവും 

 

 

ഇതുപോലുള്ള പദങ്ങൾ പാഠത്തിനു പുറത്തുനിന്നു കണ്ടെത്തി എഴുതുക




Post a Comment

0 Comments