കുത്തബ്ബ്‌മിനാർ || Class - 4 || Unit - 7|| Malayalam || Whiteboardweb

കുത്തബ്ബ്‌മിനാർ || Class - 4 || Unit - 7|| Malayalam || Whiteboardweb

 

 

 

 

 

 ചിഹ്നം ചേർക്കാം (ഉത്തരം )

 

 


 

 

 

പുതിയപദങ്ങൾ 

 

 

 

അബ്‌ദം - കൊല്ലം 

 

 

കക്ഷ്യ - തട്ട് 

 

 

ധാര - ഒഴുക്ക് 

 

 

പ്രതിധ്വനി - മാറ്റൊലി 

 

 

പ്രാന്തം - അതിർത്തി 

 

 

മുരട് -  മരത്തിന്റെ ചുവട്

 

 

വ്രാന്ത - വരാന്ത 

 

 

ദണ്ഡ് - വടി 

 

 


കണ്ടെത്താം

 

 

 

കുത്തബ്ബ്‌മിനാറിന്റെ മുകൾ ഭാഗത്തേക്കു കയറുമ്പോൾ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങൾ എന്തെല്ലാം ?

 

 

 

ഗോപുരത്തിന്റെ മുകളിൽ കയറുന്നതിന് പിരിയാണിയുടെ ആകൃതിയിൽ ചുറ്റിക്കൊണ്ടുള്ള 379 പടവുകൾ  ഉണ്ട് ,മാത്രവുമല്ല മേൽപ്പോട്ട് ചെല്ലുന്തോറും പടവുകളുടെ വീതി ചുരുങ്ങുന്നു .കുറേ മുകളിലേക്കു ചെല്ലുമ്പോൾ വെളിച്ചം കിട്ടാതെ കുറ്റിരുട്ടിൽ ഇടുങ്ങിയ കൽപ്പടവുകളിൽ തപ്പിത്തടഞ്ഞു കയറണം.മുകളിൽ നിന്നിറങ്ങിവരുന്ന സന്ദർശകന്മാരുമായി കൂട്ടിമുട്ടാതിരിക്കാൻ ഒച്ചയനക്കികൊണ്ടിരിക്കണം .ഇതെല്ലാമാണ് കുത്തബ്ബ്‌മിനാറിന്റെ മുകൾ ഭാഗത്തേക്കു കയറുമ്പോൾ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങൾ.

 

 

 

കുത്തബ്ബ്‌മിനാർ സന്ദർശിക്കാൻ വരുന്ന ഒരാൾ ഏറ്റവും ഉയരംകൂടിയ ഒരു ഗോപുരം സന്ദർശിക്കുക മാത്രമല്ല ചെയ്യുന്നത് .ലേഖകൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണമെന്താണ് ?

 

 

 

കുത്തബ്ബ്‌മിനാർ ഓരോ സഞ്ചാരികൾക്കും സമ്മാനിക്കുന്ന ദൃശ്യാനുഭവം മനസ്സിൽ എന്നും മായാതെ കിടക്കും .കുത്തബ്ബ്‌മിനാർ സന്ദർശിക്കുന്ന ഓരോരുത്തരും ചരിത്രസ്മരണകളിലേക്ക് സഞ്ചരിക്കുകയാണ് ചെയ്യുന്നത് .അതുകൊണ്ടാണ് "കുത്തബ്ബ്‌മിനാർ സന്ദർശിക്കാൻ വരുന്ന ഒരാൾ ഏറ്റവും ഉയരംകൂടിയ ഒരു ഗോപുരം സന്ദർശിക്കുക മാത്രമല്ല ചെയ്യുന്നത് " എന്ന് ലേഖകൻ  അഭിപ്രായപ്പെടുന്നത് .

 

 

 

 

 വിശേഷിപ്പിക്കാം 

 

 

 


 

 

ചുവന്ന പൂവ് 

 

 

തെളിഞ്ഞ വെള്ളം 

 

 

മെലിഞ്ഞ ശരീരം 

 

 

പഴുത്ത മാങ്ങ

 

 

പതുക്കെ നടന്നു

 

 

ഉച്ചത്തിൽ പറഞ്ഞു 

 

 

 

 

പ്രയോഗഭംഗി കണ്ടെത്താം

 

 

അകലെ വെയിലിൽ വെള്ളിയരഞ്ഞാൺ പോലെ വെട്ടിത്തിളങ്ങുന്നതു യമുനാനദിയാണ്

 

 

യമുനാനദിയെ  വെള്ളിയരഞ്ഞാൺ പോലെ എന്നു വിശേഷിപ്പിക്കാൻ കാരണമെന്ത് ?

 

 

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ഗോപുരമാണ് കുത്തബ്ബ്‌മിനാർ.കുത്തബ്ബ്‌മിനാറിന്റെ മുകളിൽ നിന്ന് നോക്കിയപ്പോൾ യമുനാനദി വെള്ളിയരഞ്ഞാണം പോലെയാണ് ലേഖകനു തോന്നിയത് .

 

 

 

ഇതുപോലുള്ള മറ്റു പ്രയോഗങ്ങൾ കണ്ടെത്തി എഴുതുക 

 

 

സ്വർണതളിക

 

 

ചെറുപ്രാണികൾ പോലെ 

 

 

ആശ്ചര്യചിഹ്നം പോലെ



മണ്ണപ്പം ഉണ്ടാക്കിവച്ചപോലെ 

 

 

 

പ്രവർത്തനം 

 

 

 


 

 

 

Post a Comment

0 Comments