പഴശ്ശിത്തമ്പുരാൻ || Class - 4 || Malayalam || Unit - 8 || Whiteboardweb

പഴശ്ശിത്തമ്പുരാൻ || Class - 4 || Malayalam || Unit - 8 || Whiteboardweb

 

 


 

 


 

 യൂണിറ്റ് - 8 




ചരിതം 

 

 

 

 

 പഴശ്ശിത്തമ്പുരാൻ 




എവിടെയായിരുന്നു പഴശ്ശിയുടെ ഒളിത്താവളം ?

 

 

 

വയനാട് മലനിരകൾ ഉൾപ്പെടുന്ന മാവിലാംതോടിന്റെ കരയിലെ അരിപ്പൂക്കാടായിരുന്നു പഴശ്ശിയുടെ ഒളിത്താവളം 

 

 

 

 

പഴശ്ശിയുടെ മൃതശരീരത്തോട് കമ്പനിപ്പട്ടാളം എങ്ങനെയാണ് ആദരം പ്രകടിപ്പിച്ചത് ?

 

 

 

 

 

വെള്ളപ്പട്ടാളം തോക്കു താഴ്‌ത്തി ആദരപൂർവം തല കുനിച്ചു ബാബറുടെ പല്ലക്കിൽ പഴശ്ശിയെ മാനന്തവാടിയിലേക്കു കൊണ്ടുവന്നു .വൻമരങ്ങൾ ഇടതൂർന്നുനിൽക്കുന്ന കാട്ടിൽ അന്ത്യവിശ്രമത്തിനുള്ള ഒരുക്കങ്ങൾ ചെയ്‌തു .ആചാരമര്യാദകളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു .


 

 

 

 പ്രവർത്തനം 

 

 

 

പാഠഭാഗത്തുനിന്നും കൂടുതൽ ചോദ്യങ്ങൾ കണ്ടെത്തുക .

 

 

 

പഴശ്ശിയെ പിടികൂടുന്നതിന് ബ്രിട്ടീഷുകാർ നടത്തിയ തയ്യാറെടുപ്പുകൾ എന്തെല്ലാം ?

 

 

 

 പഴശ്ശിയും സംഘവും തോടുകടന്നത് എപ്രകാരമാണ് ?

 

 

 

പഴശ്ശിയുടെ ഒളിത്താവളത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് ?

 

 

 

 പഴശ്ശിരാജാവിന്റെ മരണത്തിൽ പ്രകൃതി പോലും ദുഃഖത്തിലാണ്ടു എന്ന്  പാഠഭാഗത്ത് പറയുന്നത് ഏത് വരികളിലൂടെയാണ് ?

 

*

 

 *

 

*

 

*

 




പുതിയപദങ്ങൾ 





ബാബർ - മലബാർ പ്രദേശത്തെ ഭരണകാര്യങ്ങൾ നോക്കിനടത്താൻ നിയോഗിച്ച ബ്രിട്ടീഷ് സബ് കളക്ടർ ആണ് തോമസ് ഹാർവി ബാബർ 

 

 

 

 

 

 കമാണ്ടർ -വയനാടൻ മലനിരകളിൽ പഴശ്ശിനടത്തുന്ന ഒളിപ്പോരാട്ടങ്ങളെ പരാജയപ്പെടുത്തുന്നതിനായി മദ്രാസിലെ ബ്രിട്ടീഷ് ഗവൺമെന്റ് നിയോഗിച്ച പട്ടാളത്തലവൻമാർ  കമാണ്ടർ എന്നാണ് അറിയപ്പെട്ടിരുന്നത് .( അന്നത്തെ കമാണ്ടർ ആർതർ വെലെസ്ലി ആയിരുന്നു )

 

 

 

 

കുറിച്യർ - കേരളത്തിലെ കണ്ണൂർ ,വയനാട് എന്നിവിടങ്ങളിൽ അധിവസിക്കുന്ന ആദിവാസിവിഭാഗമാണ് കുറിച്യർ .മലബ്രാഹ്മണർ എന്നും ഇവർക്ക് പേരുണ്ട് .

 

 

 

 

ചാരന്മാർ - ദൂതൻ , ഒറ്റുകാരൻ 

 

 

 

 

ഒളിത്താവളം - ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ ഒളിഞ്ഞിരുന്ന സ്ഥലങ്ങളാണ് ഒളിത്താവളം 

 

 

 

 

അന്ത്യവിശ്രമം - അവസാന വിശ്രമം 

 

 

 

 

ഒളിപാർക്കുക - ഒളിച്ചുതാമസിക്കുക 

 

 

 

 

കോളി - ആൽമരത്തോട് സാമ്യമുള്ള ഒരുമരം 

 

 

 

 

താവളം - സങ്കേതം 

 

 

 

 

 

പ്രവർത്തനം 

 

 

 


 


Post a Comment

1 Comments

  1. 👍👍👍👍👍👍👍👍👍👍👍👍👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌👍👌🥰👌🥰👌👍👍👌👍👌👍👌🥰👌👍👌👌👍👌👍🥰👌👍👌👍🥰👌🥰👌🥰👌👍👌🥰👌🥰👌🥰🥰👌🥰👌🥰👌🥰👌🥰👌🥰👌🥰🥰👌🥰👌🥰👌🥰👌🥰👌🥰👍👌👍👌👍👌👍👌

    ReplyDelete

Please do not enter any spam link in the comment box