ഹോക്കി മാന്ത്രികൻ || Class - 4 || Malayalam || Unit -8 || Whiteboardweb

ഹോക്കി മാന്ത്രികൻ || Class - 4 || Malayalam || Unit -8 || Whiteboardweb

 





പ്രവർത്തനം 




നിങ്ങൾക്ക് അറിയാവുന്ന കായിക വിനോദങ്ങളുടെ പേരുകൾ എഴുതുക .

 

 

 

നിങ്ങൾക്കിഷ്ട്ടപ്പെട്ട ഏതെങ്കിലും ഒരു കായിക വിനോദത്തെക്കുറിച്ച്‌ വിവരണം തയ്യാറാക്കുക ?

 

 

വിവരണം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 

 

കളിയുടെ ഉത്ഭവം 

 

 

കളിക്കാരുടെ എണ്ണം 

 

 

കളിക്കളത്തിന്റെ പ്രത്യേകതകൾ 

 

 

കളിക്കുപയോഗിക്കുന്ന ഉപകരണങ്ങൾ 

 

 

സമയദൈർഘ്യം 

 

 

പ്രശസ്‌തരായ കായികതാരങ്ങൾ







ഫുട്ബോൾ കളിയെക്കുറിച്ച് വിവരണം 






കാൽക്കരുത്തിന്റെ ആവേശത്തെ ലോകം നെഞ്ചിലേറ്റിയ കളിയാണ് ഫുട്ബോൾ.വളരെയധികം ജനങ്ങൾ ഇഷ്ട്ടപ്പെടുന്ന ഒരു കായിക വിനോദമാണ് ഇത് .ഏത് സാധാരണക്കാരനും ആസ്വദിക്കാവുന്ന ഫുട്ബോൾ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും പ്രചാരത്തിലുണ്ട് .പന്ത് കിട്ടുന്നയാൾ അതുമായി കുതിച്ച് ഗോളടിക്കുന്ന രീതിയായിരുന്നു ആദ്യകാലങ്ങളിൽ .പന്ത് പരസ്പരം പാസ് ചെയ്‌ത്‌ കളിച്ച് ഫുട്ബോളിനെ ഒരു ടീം ഗെയിം ആയി ഉയർത്തിയത് സ്കോട്ലൻഡുകാരാണ് .ദീർഘചതുരാകൃതിയിലുള്ള ഒരു കോർട്ടാണ് ഫുട്ബോൾ കളിക്ക് ഉപയോഗിക്കുന്നത് .കോർട്ടിനെ രണ്ടായി വിഭജിച്ച് മധ്യഭാഗത്തുവരക്കുന്ന രേഖയാണ് മധ്യരേഖ .11 ൽ കവിയാതെ അംഗങ്ങളുള്ള രണ്ടു ടീമുകളാണ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നത് .ഫുട്ബോൾ കളിക്ക് അന്താരാഷ്ട്രതലത്തിൽ നിശ്ചയിച്ചിരിക്കുന്ന സമയം 90 മിനിറ്റാണ് .45 മിനിറ്റുകളുടെ രണ്ടു പകുതികൾ .ഇടയ്‌ക്ക് 15 മിനിറ്റ് വിശ്രമം അനുവദിക്കും .നിശ്ചിത കളിക്കളത്തിൽ ഫ്ലാഗ് പോസ്റ്റുകൾ,പെനാൽറ്റി ഏരിയ ,ഗോൾ ഏരിയ ,പെനാൽറ്റി സ്‌പോട് ,കോർണർ ഏരിയ തുടങ്ങിയവയും ഉണ്ടാകും .കളിയിലെ ഏറ്റവും പ്രധാന ഉപകരണം പന്താണ് .പെലെ ,മറഡോണ ,റൊണാൾഡോ ,ഐ .എം വിജയൻ ,മെസ്സി ,ജോപോൾ അഞ്ചേരി എന്നിവർ പ്രശസ്തരായ ഫുട്ബോൾ കളിക്കാരാണ് .




Post a Comment

0 Comments