Class - 4 || Malayalam || Whiteboardweb ||

Class - 4 || Malayalam || Whiteboardweb ||

 

 

 

ഇന്നത്തെ ക്ലാസ് കാണുന്നതിനായി മുകളിലെ ചിത്രത്തിൽ   തൊടുക 👆

 

 

 

 നെല്ലിക്ക (കവിത )

 

 

നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണീ 

 


തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ 

 

 

മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണി

 

 

പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ 

 

 

ദീപനാളം കണ്ടു പാറും പ്രാണികൾപോലെ

 

 

ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ

 

 

ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ 

 

 

ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനിൽക്കുണ്ണീ

 

 

ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളിയുണർന്ന ബാല്യങ്ങൾ 

 

 

ആറ്റിലിപ്പോളർബുദപ്പുണ്ണായ് മണൽക്കുഴികൾ 

 

 

മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്

 

 

കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞുപോയുണ്ണീ

 

 

വിൽപ്പനയ്ക്കു നിരത്തി വച്ചവ ഒക്കെ വിത്താണു 

 

 

വിത്തുവാരി വിതച്ച പാടം ചത്തിരിപ്പാണ് 

 

 

നാളെ ഞാനും നിന്റെ നാടും ഈ മുളങ്കാടും 

 

 

ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ 

 

 

ശ്രീ .മുരുകൻ കാട്ടാക്കട

 

 

 

പ്രവർത്തനങ്ങൾ 

 

 

 

1 .ഇഷ്‌ടമുള്ള വിഷയം തിരഞ്ഞെടുത്ത് കഥ,കവിത,സംഭാഷണം ,ചിത്രരചന ,എന്നിങ്ങനെ രചനകളിൽ ഏർപ്പെടുക 




2 .ഡയറി എഴുതുക

 

 

3 .വീട്ടിൽ ഒരു ഗ്രന്ഥശാല സജ്ജീകരിക്കുക .

Post a Comment

0 Comments