വെണ്ണക്കണ്ണൻ പ്രവർത്തനങ്ങൾ -Class 4- Malayalam

വെണ്ണക്കണ്ണൻ പ്രവർത്തനങ്ങൾ -Class 4- Malayalam

 

 

 

 



പറയാം എഴുതാം 




1) വെണ്ണ ലഭിക്കാൻ കണ്ണൻ എന്തൊക്കെ ന്യായങ്ങളാണ് അമ്മയോട് പറയുന്നത് ?

 

* അമ്മ കുളിച്ചുവരുന്നതുവരെ ഞാൻ വെണ്ണ സൂക്ഷിച്ചു.

 

* ഒരു കൈയിൽ മാത്രം വെണ്ണ വയ്ക്കുമ്പോൾ മറ്റേ കൈ സങ്കടപ്പെടും  

 

* ഒരു കാക്ക വന്ന്  എന്റെ കൈയിലെ വെണ്ണ കൊണ്ടുപോയി .

 

 

2 )വെണ്ണ കിട്ടിയപ്പോൾ കണ്ണൻ എന്താണ് ചെയ്തത് ?

 

* ഒരു കയ്യിൽ വെണ്ണ കൊടുത്തപ്പോൾ രണ്ടു കൈയിലും വേണമെന്ന് പറഞ്ഞു 

 

*വെണ്ണ വായിലിട്ടിട്ട് ,  ഒരു കാക്ക വന്ന് വെണ്ണ കൊണ്ടുപോയി എന്ന് കള്ളം പറഞ്ഞു 

 

3 )വെണ്ണിലാവോലുന്ന തിങ്കൾ പോലെ കണ്ണന്റെ മുഖം തിളങ്ങാൻ കാരണമെന്ത് ?

 

*അമ്മ കണ്ണന്റെ രണ്ടു കയ്യിലും വെണ്ണ നൽകിയപ്പോഴാണ് മുഖം തിളങ്ങിയത് .

 

 

 

വരികൾ കണ്ടെത്താം

 

1) കൈയിലെ വെണ്ണ കാക്ക കൊണ്ടുപോയി

 

"കള്ളനായുള്ളൊരു കാകൻതാൻ വന്നിട്ടെൻ 

കൈയിലേ വെണ്ണയെക്കൊണ്ടുപോയി" 

 

2)കണ്ണൻ കള്ളം പറഞ്ഞിട്ടും അമ്മ വീണ്ടും വെണ്ണ നൽകുന്നു 

 

വൈകാതവണ്ണമക്കൈതവപ്പൈതൽതൻ -

കൈകളിൽ രണ്ടും വെണ്ണ വച്ചാൾ

 

 

 

"വെണ്ണക്കണ്ണൻ "എന്ന കവിതയിൽ അക്ഷരങ്ങൾ ആവർത്തിക്കുന്ന വരികൾ 

 

 

*വെണ്ണയെക്കണ്ടൊരു കണ്ണന്താനന്നേരം 

വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാൻ 

 

 

*ഇങ്ങനെ കേട്ടവൾ വെണ്ണയ്ക്കു പിന്നെയും

ങ്ങ് തിരിഞ്ഞു നടന്ന നേരം

 

 

*മൂത്തവൻ കൈയിൽ നീ വെണ്ണ വച്ചീടുമ്പോൾ 

ആർത്തനായ് നിന്നു ഞാൻ കേഴുംപോലെ 

 

 

*പുഞ്ചിരിത്തൂമകൊണ്ടഞ്ചിതമാകയാൽ

ചെഞ്ചമ്മേ നിന്നു വിളങ്ങീതപ്പോൾ 





പ്രാചീന കവിത്രയം എന്നറിയപ്പെടുന്നവർ ആരെല്ലാം ?

 

 

*ആധുനിക മലയാള ഭാഷയുടെ പിതാവ് -തുഞ്ചത്ത്‌ രാമാനുജൻ എഴുത്തച്ഛൻ 

 

 

*കൃഷ്ണഗാഥയുടെ കർത്താവ് -ചെറുശ്ശേരി നമ്പൂതിരി 

 

 

*തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് -കുഞ്ചൻ നമ്പ്യാർ





മറ്റൊരു താരാട്ട് പാട്ട്  പരിചയപ്പെടാം 

ഓമനത്തിങ്കൾക്കിടാവോ നല്ല 

കോമളത്താമരപ്പൂവോ 

പൂവിൽനിറഞ്ഞ മധുവോ പരി -

പൂർണേന്ദുതന്റെ നിലാവോ

 

                ഇരയിമ്മൻതമ്പി 


 

 

 

അടിവരയിട്ട പദത്തിനു പകരം അതേ അർത്ഥമുള്ള മറ്റൊരു പദം ചേർത്തെഴുതുക

 

 

1. കള്ളനായുള്ള കാകൻ

 

കള്ളനായുള്ള കാക്ക

 

2.വെണ്ണിലാവോലുന്ന തിങ്കൾ

 

വെണ്ണിലാവോലുന്ന  ചന്ദ്രൻ

 

3.ആർത്തനായ് നിന്നു ഞാൻ കേഴുംപോലെ

 

ആർത്തനായ് നിന്നു ഞാൻ കരയുംപോലെ 




മാറ്റിയെഴുതാം

 

 

*ആഗമിപ്പോളവും -ആഗമിക്കുന്നതുവരെ 

 

*ഏതുമേ താരാതെ -ഒന്നും തരാതെ

 

*കേഴുംപോലെ -കരയുംപോലെ

 

സമാനാർത്ഥമുള്ള പദങ്ങൾ കണ്ടെത്താം 

 

*മുഖം-ആനനം,വദനം,ആസ്യം 

 

*നിലാവ് -ചന്ദ്രിക,കൗമുദി,ജ്യോത്സ്‌ന

  

*പുഞ്ചിരി -സ്‌മിതം,സ്മേരം,മന്ദഹാസം

 

*കൈ -പാണി,കരം,ബാഹു 

 

*അമ്മ -മാതാവ്,ജനനി,തായ 

 

*പാൽ -ക്ഷീരം,പയസ്,ദുഗ്‌ധം

 

 

 

 

 

വെണ്ണക്കണ്ണൻ എന്ന കവിത വ്യത്യസ്ത ഈണങ്ങളിൽ ആസ്വദിക്കാം .

 

 

 https://youtu.be/g2qoRojaquM

  



 


  കവിപരിചയം (ചെറുശ്ശേരി)  



    ചെറുശ്ശേരി നമ്പൂതിരി 

  

 

ക്രിസ്തുവർഷം 15-‌ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി.ഉത്തരകേരളത്തിൽ പഴയ കുരുമ്പനാട് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു.

പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. കൃഷ്ണഗാഥയാണു പ്രധാനകൃതി.ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത് 

മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.കൃഷ്ണഗാഥയ്ക്ക് കൃഷ്ണപ്പാട്ട് എന്നും പേരുണ്ട് .

താരാട്ടുപാട്ടിന്റെ ഈണത്തിലാണ് കൃഷ്ണഗാഥ എഴുതിയിരിക്കുന്നത് 

(ഉന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തു 

ന്തുന്തുന്തുന്തുന്തുന്തുന്താളേയുന്ത് )

 ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം. 



ഡോക്ടർ കെ .ശ്രീകുമാറിന്റെ വിശപ്പ് എന്ന കഥ കേൾക്കാം. 



https://youtu.be/A40p8-2Gdks


Post a Comment

0 Comments