Click here 👆
ആശയം വരുന്ന വരികൾ കണ്ടെത്താം
1) കൈയിലെ വെണ്ണ കാക്ക കൊണ്ടുപോയി
"കള്ളനായുള്ളൊരു കാകൻതാൻ വന്നിട്ടെൻ
കൈയിലേ വെണ്ണയെക്കൊണ്ടുപോയി"
2)കണ്ണൻ കള്ളം പറഞ്ഞിട്ടും അമ്മ വീണ്ടും വെണ്ണ നൽകുന്നു
വൈകാതവണ്ണമക്കൈതവപ്പൈതൽതൻ -
കൈകളിൽ രണ്ടും വെണ്ണ വച്ചാൾ
അടിവരയിട്ട പദത്തിനു പകരം അതേ അർത്ഥമുള്ള മറ്റൊരു പദം ചേർത്തെഴുതുക
1. കള്ളനായുള്ള കാകൻ
കള്ളനായുള്ള കാക്ക
2.വെണ്ണിലാവോലുന്ന തിങ്കൾ
വെണ്ണിലാവോലുന്ന ചന്ദ്രൻ
3.ആർത്തനായ് നിന്നു ഞാൻ കേഴുംപോലെ
ആർത്തനായ് നിന്നു ഞാൻ കരയുംപോലെ
മാറ്റിയെഴുതാം
*ആഗമിപ്പോളവും -ആഗമിക്കുന്നതുവരെ
*ഏതുമേ താരാതെ -ഒന്നും തരാതെ
*കേഴുംപോലെ -കരയുംപോലെ
പ്രവർത്തനം
കവിതകൾക്ക് ഒരേ ഈണവും താളവും കിട്ടിയതെങ്ങനെയെന്ന് കണ്ടെത്തുക .
താരാട്ടുപാട്ടുകൾ ശേഖരിക്കുക .
താരാട്ടുപാട്ട്
ഓമനത്തിങ്കൾക്കിടാവോ നല്ല
കോമളത്താമരപ്പൂവോ
പൂവിൽനിറഞ്ഞ മധുവോ പരി -
പൂർണേന്ദുതന്റെ നിലാവോ
ഇരയിമ്മൻതമ്പി
0 Comments
Please do not enter any spam link in the comment box