Class - 4 || Malayalam || Unit - 1 || സ്നേഹം താൻ ശക്തി || Whiteboardweb

Class - 4 || Malayalam || Unit - 1 || സ്നേഹം താൻ ശക്തി || Whiteboardweb

 

 

 

 

 

 

 

 

 

സ്നേഹം താൻ ശക്തി 


I )കണ്ടെത്താം 

 

1 )കുട്ടൻ ക്ഷുഭിതനായത് എന്തുകൊണ്ട് ?

 

കുട്ടൻ മൈനയെ പിടിക്കാനായി മൈനയുടെ അടുത്തു ചെന്നു .കുട്ടൻ തൊട്ടു തൊട്ടില്ല എന്ന് വന്നപ്പോൾ മനുഷ്യർ ചിരിക്കുന്ന സ്വരത്തിൽ ഒച്ചയുണ്ടാക്കിക്കൊണ്ട്  മൈന ,മുറ്റത്തിന്റെ വടക്കേ അരികിൽ നിന്നിരുന്ന മാവിന്റെ കൊമ്പത്ത്‌ പറന്നുപറ്റി .അതുകണ്ടപ്പോൾ കുട്ടൻ ക്ഷുഭിതനായി .

 

 

2 )ലൈലയ്‌ക്കും കുട്ടനും അമ്മ പകർന്നുകൊടുത്ത പാഠമെന്തായിരുന്നു ?

 

ഒരു പീഡയെറുമ്പിനും വരുത്തരുത് .

 

 

3 )മൈനയുടെ പാട്ടുകേട്ട് മരത്തിനുണ്ടായ മാറ്റമെന്താണ് ?

 

മൈന മധുരമായി പാടിക്കൊണ്ട് മാവിന്റെ കൊമ്പിലിരുന്നപ്പോൾ അതിലുണങ്ങിയും മുരടിച്ചും നിന്ന ഇലകളെല്ലാം പൊഴിഞ്ഞു താഴെ വീണു. അതിനുപകരം, പട്ടുപോലെ മൃദുലമായ തളിരിലകൾ ആ കൊമ്പിലാകെ വന്നുനിറഞ്ഞു.മാവ് ഏതാനും മിനിറ്റുകൾക്കുള്ളിൽ നിറയെ മാവിലകൊണ്ട് പൊതിഞ്ഞു .കൊമ്പിന്റെ അറ്റത്തെല്ലാം പൂക്കുലകളും കാണാറായി .

 

 

 4 )മൈന മനുഷ്യശബ്ദത്തിൽ പാടിയ പാട്ടേതാണ് ?

 

സ്നേഹത്തിൽനിന്നുദിക്കുന്നൂ -ലോകം 

സ്നേഹത്താൽ വൃദ്ധിതേടുന്നു,

സ്നേഹം താൻ ശക്തി ജഗത്തിൽ -സ്വയം 

സ്‌നേഹംതാനാനന്ദമാർക്കും ;

സ്നേഹം താൻ-ജീവിതം ശ്രീമൻ ,-സ്നേഹ 

വ്യാഹതി തന്നെ മരണം !!

 

 

II )കണ്ടെത്താം എഴുതാം

 

1 )'ചേട്ടാ ഇതു വെറുമൊരു മൈനയല്ല'.

എന്തുകൊണ്ടായിരിക്കും ലൈല ഇങ്ങനെ പറഞ്ഞത് ?

 

മൈന മനുഷ്യശബ്ദത്തിൽ പാട്ടുപാടി.മൈന  ചെന്നിരുന്ന മരങ്ങളിലെ ഉണങ്ങിയ ഇലയെല്ലാം കൊഴിഞ്ഞുപോയി .മൈന വന്ന് പാട്ടുപാടി മരത്തെ പുതിയതാക്കി .അതുകൊണ്ടാണ് ലൈല  'ഇതു  വെറുമൊരു മൈനയല്ല 'എന്ന് പറഞ്ഞത് .

 

 

2 )മൈനയുടെ പാട്ട് കുട്ടികൾ  ഏറ്റുപാടിയപ്പോൾ ചുറ്റുപാടിനുണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ് ?

 

കുട്ടികൾ എവിടെ നിന്നെല്ലാം പാട്ടുപാടിയോ, അവിടെനിന്നെല്ലാം ഒരു മായാവിദ്യയിലെന്നപോലെ നല്ല ശോഭയും മണവും തേനുമുള്ള പൂക്കളുതിർത്തുകൊണ്ട് ഒരോ ചെടി പ്രത്യക്ഷപ്പെട്ടു .ആ നാട് വസന്തത്തിലെന്നതുപോലെ അതീവ സുന്ദരമായിത്തീർന്നു. 

 

 

വ്യത്യാസം കണ്ടെത്താം 

 

സാധാരണം -അസാധാരണം

 

നീതി -അനീതി 

 

ധർമം -അധർമം

 

സത്യം-അസത്യം

 

 

സ്നേഹത്തിൽനിന്നുദിക്കുന്നൂ -ലോകം .....ഈ കവിത ആര്  എഴുതിയതാണ് ?

 

   മഹാകവി കുമാരനാശാൻ .

 

 

പ്രവർത്തനം



ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക. (നിത്യചൈതന്യയതി )



പുതിയ പദങ്ങൾ കണ്ടെത്തുക .

  


 

Post a Comment

0 Comments