കുടയില്ലാത്തതുകൊണ്ട്
വാഴയിലയും ചൂടി മഴയത്തു നനഞ്ഞു പോകുകയായിരുന്ന കവിയെ, മഴ നനയേണ്ടെന്നു
പറഞ്ഞുകൊണ്ട് കൊച്ചുപെങ്ങൾ തന്റെ കുടയിൽ നിർത്തി.
കണ്ടെത്താം എഴുതാം
1 )'വേനൽക്കിനാക്കൾ കരിഞ്ഞേ പോയ് '-
എന്തൊക്കെയായിരിക്കാം കവിയുടെ വേനൽക്കിനാക്കൾ ?
വേനൽക്കാലം
അവധിക്കാലമാണ് .പുഴയിൽ നീന്തിത്തുടിച്ചത് ,മീൻപിടിച്ചത് ,കൂട്ടുകാരോടൊപ്പം
കളിച്ചത് ,മാങ്ങ പെറുക്കി നടന്നത് ,ഊഞ്ഞാലാടി രസിച്ചത് ഇങ്ങനെയുള്ള
സന്തോഷങ്ങളാണ് കവിയുടെ വേനൽക്കിനാക്കൾ .
2 )'കുതിരുന്നു ഞാൻ ആ മഴയിലല്ലാ ,
ഒരു കുഞ്ഞുപെങ്ങൾതൻ സ്നേഹവായ്‌പിൽ'
കുഞ്ഞുപെങ്ങളുടെ സ്നേഹവായ്‌പിൽ കുതിർന്നു എന്ന് കവി പറഞ്ഞതെന്തുകൊണ്ടാവാം ?
കുട്ടിക്കാലത്തു
മഴ നനഞ്ഞു പള്ളിക്കൂടത്തിലേക്ക് പോകുകയായിരുന്ന കവിയെ തന്റെ കുടയിൽ
ചേർത്തുനിർത്തി മഴ നനയാതെ സൂക്ഷിച്ച കൊച്ചുപെങ്ങൾ ,സ്നേഹത്തിന്റെ
പെരുമഴയാണ് കവിക്ക് സമ്മാനിച്ചത് .അതിനാലാണ് ആ കുഞ്ഞുപെങ്ങളുടെ
സ്നേഹവായ്‌പിൽ കുതിർന്നു എന്ന് കവി പറഞ്ഞത് .
വാക്കുകൾ കണ്ടെത്താം
(പാഠപുസ്തകം പേജ് നമ്പർ -20 )
* 'പുതു ' ചേർത്ത് ഏതൊക്കെ വാക്കുകൾ എഴുതാം ?
പുതുമണം
പുതുമഴ
പുതുവസ്‌ത്രം
പുതുവർഷം
പുതുലോകം
പുതുമ
പുതുപുസ്തകം
*
*
Post a Comment
0
Comments
Advertisement
പഠനസഹായി
നിങ്ങളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്ന വീഡിയോകൾ കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്നവയിൽ ആവശ്യമായ വിഷയത്തിൽ തൊടുക
0 Comments
Please do not enter any spam link in the comment box