ആവാസ വ്യവസ്ഥ എന്നത് ഒരു പ്രത്യേക പ്രദേശത്തെ ജീവജാലങ്ങളും അവയുടെ പരിസ്ഥിതിയും തമ്മിലുള്ള സങ്കീർണമായ ബന്ധമാണ് .
ഒരു ആവാസ വ്യവസ്ഥയിൽ സസ്യങ്ങൾ ജന്തുക്കൾ , അജൈവ വസ്തുക്കൾ എന്നിവ തമ്മിൽ പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്.
ആവാസവ്യവസ്ഥയുടെ പ്രധാന ഘടകങ്ങൾ ജീവിയ ഘടകങ്ങളും അജീവിയെ ഘടകങ്ങളും ആണ്.
ജീവിയെ ഘടകങ്ങളിൽ സസ്യങ്ങൾ ,ജന്തുക്കൾ എന്നിവ ഉൾപ്പെടുന്നു
അജീവിയ ഘടകങ്ങളിൽ വെള്ളം വായൂ, മണ്ണ്, ധാതുക്കൾ, സൂര്യപ്രകാശം എന്നിവ ഉൾപ്പെടുന്നു
ആവാസവ്യവസ്ഥയുടെ പ്രാധാന്യം
ഭൂമിയിലെ ജീവൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതം.
ഓക്സിജൻ ഉത്പാദനം,
മണ്ണൊലിപ്പ് തടയൽ,
മരുഭൂമികരണം തടയൽ
ആവാസ വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നങ്ങൾ
വനനശീകരണം ,മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം
ആവാസവ്യവസ്ഥയെ സംരക്ഷിക്കൽ
വനം വളർത്താം
വൃക്ഷങ്ങൾ നടുകയും വനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നത് വായു ശുദ്ധീകരിക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യും
മാലിന്യം നിർമാർജനം ചെയ്യൽ
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, മാലിന്യങ്ങൾ വേർതിരിച്ചു നിക്ഷേപിക്കുക ,മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ നിക്ഷേപിക്കാതിരിക്കുക എന്നിവ ചെയ്യുന്നത് പരിസ്ഥിതി മലിനീകരണം കുറയ്ക്കും.
ജലം സംരക്ഷണം
വെള്ളം പാഴാക്കാതിരിക്കുക, ജലസ്രോതസ്സുകൾ സംരക്ഷിക്കുക എന്നിവ ചെയ്യുന്നത് ജലക്ഷാമം തടയും.
ജൈവവൈവിധ്യ സംരക്ഷണം
അപൂർവ്വ സസ്യങ്ങളെയും ജീവികളെയും സംരക്ഷിക്കുക, അവയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കാതിരിക്കുക എന്നിവ ചെയ്യുന്നത് ജൈവവൈവിധ്യം നിലനിർത്തും.
ജനങ്ങളെ ബോധവൽക്കരിക്കുക
ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും അവരെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുക.
ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനായി വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ
വീട്ടിൽ ഒരു ചെടി നടുക
പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കാതിരിക്കുക
വന്യജീവികളെ സംരക്ഷിക്കുക തുടങ്ങിയവ.
കാലാവസ്ഥാ വ്യതിയാനം, ഉയർന്ന താപനില ,കനത്ത മഴ, കാലാവസ്ഥ അസ്ഥിരത എന്നിവ ആവാസവ്യവസ്ഥകളെ തകർക്കുന്നു.
വായു ,ജലം, മണ്ണ് ഇവയുടെ മലിനീകരണം ജീവജാലങ്ങളെ നശിപ്പിക്കുന്നു.
വനങ്ങളുടെ നശീകരണം ജൈവവൈവിധ്യത്തെ നഷ്ടപ്പെടുത്തുന്നു.
0 Comments
Please do not enter any spam link in the comment box