Class - 4 || Malayalam || Unit - 1 ,വെണ്ണക്കണ്ണൻ || Whiteboardweb

Class - 4 || Malayalam || Unit - 1 ,വെണ്ണക്കണ്ണൻ || Whiteboardweb

 

 

 

ഇവിടെ തൊട്ടുനോക്കൂ 👆

 

 

 

 

പ്രാചീന കവിത്രയം എന്നറിയപ്പെടുന്നവർ ആരെല്ലാം ?

 

 

തുഞ്ചത്ത്‌ രാമാനുജൻ എഴുത്തച്ഛൻ

(ആധുനിക മലയാള ഭാഷയുടെ പിതാവ്)

 

 

ചെറുശ്ശേരി നമ്പൂതിരി

(കൃഷ്ണഗാഥയുടെ കർത്താവ്)

 

 

കുഞ്ചൻ നമ്പ്യാർ 

(തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്)





സമാനാർത്ഥമുള്ള പദങ്ങൾ

 

 

*മുഖം-ആനനം,വദനം,ആസ്യം 

 

 

*നിലാവ് -ചന്ദ്രിക,കൗമുദി,ജ്യോത്സ്‌ന

 

  

*പുഞ്ചിരി -സ്‌മിതം,സ്മേരം,മന്ദഹാസം

 

 

*കൈ -പാണി,കരം,ബാഹു

 

 

*അമ്മ -മാതാവ്,ജനനി,തായ 

 

 

*പാൽ -ക്ഷീരം,പയസ്,ദുഗ്‌ധം

 

 


 

കവിപരിചയം (ചെറുശ്ശേരി)  



    ചെറുശ്ശേരി നമ്പൂതിരി 

  

 

ക്രിസ്തുവർഷം 15-‌ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി.ഉത്തരകേരളത്തിൽ പഴയ കുരുമ്പനാട് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു.

പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. കൃഷ്ണഗാഥയാണു പ്രധാനകൃതി.ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത് 

മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.കൃഷ്ണഗാഥയ്ക്ക് കൃഷ്ണപ്പാട്ട് എന്നും പേരുണ്ട് .

താരാട്ടുപാട്ടിന്റെ ഈണത്തിലാണ് കൃഷ്ണഗാഥ എഴുതിയിരിക്കുന്നത് 

(ഉന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തു 

ന്തുന്തുന്തുന്തുന്തുന്തുന്താളേയുന്ത് )

 ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം. 

 

 

 

 പൂതപ്പാട്ട് ആരുടെ കൃതിയാണ് ?

 

ഇടശ്ശേരി ഗോവിന്ദൻ നായർ 

 

 

പ്രവർത്തനം 

 

മാതൃസ്‌നേഹം വിഷയമാവുന്ന കവിതകൾ ശേഖരിക്കുക .



Post a Comment

0 Comments