വാൽമാക്രികൾ
ഘടനയിലും സ്വഭാവത്തിലും
തവളകളിൽ നിന്ന് തികച്ചും
വ്യത്യസ്തമാണ്.രണ്ടാഴ്ച
പ്രായമാകുമ്പോഴേക്കും
വാൽമാക്രി ഭക്ഷണം നിറുത്തുകയും
വായ വിസ്തൃതമായി പല്ലുകളുണ്ടാവുകയും
ചെയ്യുന്നു. ഗില്ലുകൾ
ചുക്കിച്ചുളിഞ്ഞു പോകുന്നതിനാൽ
ചർമത്തിൽക്കൂടിയും
ശ്വാസകോശത്തിൽക്കൂടിയും
ശ്വസിക്കാൻ തുടങ്ങുകയും
ചെയ്യുന്നു. വാൽ
ചുരുങ്ങാൻ തുടങ്ങുമ്പോഴേക്കും
ഇവ ഭക്ഷണം കഴിക്കാനാരംഭിക്കുന്നു.
പ്രാണികളേയും
ചെറിയ ജീവികളെയും
മാത്രം ആഹാരമാക്കുന്ന ഈ
ഘട്ടത്തിലാണ് കൈകാലുകൾ പൂർണ്ണ
വളർച്ച പ്രാപിക്കുന്നത്.സ്വഭാവത്തിലും
ഘടനയിലും വാൽമാക്രിക്ക്
മത്സ്യങ്ങളോടു സാമ്യമുണ്ട്.
മറ്റു ഉഭയജീവികളുമായി
താരതമ്യം ചെയ്യുമ്പോൾ കാലുകൾ
ഓടുന്നതിനേക്കാൾ ചാടുന്നതിന്
അനുയോജ്യമാണെന്നും
പൂർണ്ണവളർച്ചയെത്തിയവയ്ക്ക്
വാലില്ലെന്നുമുള്ള പ്രത്യേകതകൾ
തവളയ്ക്കുണ്ട്. തവളയുടെ
ശരീരത്തിന് തല, ഉടൽ
എന്നീ രണ്ട് ഭാഗങ്ങളുണ്ട്;
ഉടലിനോടു
ചേർന്ന് രണ്ടു ജോഡി കാലുകളും.
തവളയ്ക്ക്
കഴുത്തും വാലും പ്രകടമല്ല.
ജലത്തിലും
കരയിലുമായി ജീവിക്കുന്ന
തവളകളുടെ ചർമം ഈർപ്പമുള്ളതാണ്.
പേക്കാന്തവളയ്ക്ക്
വരണ്ട ചർമമാണുള്ളത്.
പരന്നതും
ത്രികോണാകൃതിയിലുള്ളതുമായ
തലയാണ് മറ്റൊരു പ്രത്യേകത.
വലിപ്പം കൂടിയ
കണ്ണുകൾ പുറത്തേക്കു തള്ളി
നിൽക്കുന്നു. മൂന്ന്
കൺപോളകളുണ്ടായിരിക്കും.
മുകളിലെ കൺപോള
ചലനശേഷിയില്ലാത്തതും മാംസളവും
നിറമുള്ളതുമായിരിക്കും.
അടിയിലെ കൺപോള
അർധ സുതാര്യവും സ്വതന്ത്രമായി
ചലിപ്പിക്കാവുന്നതുമാണ്.
ജീവനുള്ള
തവളയുടെ കണ്ണിന്റെ ഉപരിതലത്തിൽ
സ്പർശിച്ചാൽ അടിയിലെ കൺപോള
ഉയർന്നുവന്ന് കണ്ണു മുഴുവനായും
ഉള്ളിലേക്കു വലിഞ്ഞതുപോലെയാകുന്നു.
വെള്ളത്തിൽ
നീന്തുമ്പോൾ തവളയുടെ കണ്ണിനെ
മൂടി സംരക്ഷിക്കുന്നത്
മൂന്നാമത്തെ കൺപോളയാണ്.
കണ്ണിനു
പിന്നിലായി വൃത്താകൃതിയിൽ
കറുപ്പു നിറമുള്ള കർണപടം(ചെവി )കാണാം.
തവളകൾക്ക്
ബാഹ്യകർണങ്ങളില്ല.കണ്ണുകൾക്കു
മുന്നിലായിട്ടാണ് നാസാരന്ധ്രങ്ങൾ
കാണപ്പെടുന്നത്.തവളയുടെ
രണ്ടു ജോഡി കാലുകളിൽ പിൻകാലുകൾക്കാണ്
മുൻകാലുകളെയപേക്ഷിച്ച് നീളം
കൂടുതൽ. കൈത്തലത്തിൽ
നാല് വിരലുകളും വളരെ ചെറിയൊരു
പെരുവിരലും ഉണ്ട്. കാൽപാദത്തിൽ
ജാലയുക്തങ്ങളായി (webbed)
അഞ്ചു
വിരലുകളുമുണ്ടായിരിക്കും.
വിവിധ
നിറങ്ങളിലുള്ള തവളകളുണ്ട്.
ചില തവളകളുടെ
ചർമത്തിൽ തവിട്ടോ കറുപ്പോ
നിറത്തിലുള്ള അടയാളങ്ങളുണ്ടായിരിക്കും.
ആകർഷണീയമായ
നിറങ്ങളുള്ള ഡെൻഡ്രോബേറ്റ്സ്ഇനത്തിൽപ്പെടുന്ന
തവളകളെല്ലാം തന്നെ വിഷാംശം
ഉള്ളവയാണ്. ശരീരത്തിന്റെ
അടിഭാഗത്തിന് ഇളം മഞ്ഞ നിറമാണ്.
തവളകൾക്ക്
അന്തരീക്ഷത്തിലെ ഊഷ്മാവിനും
പ്രകാശത്തിനും ഈർപ്പത്തിനും
അനുസൃതമായി ചർമത്തിന്റെ നിറം
മാറ്റാൻ കഴിവുണ്ട്.
ചുറ്റുപാടിനനുയോജ്യമായി
നിറം മാറ്റാൻ തവളകളെ സഹായിക്കുന്നത്
അവയുടെ കണ്ണുകളാണ്.
കാഴ്ചശക്തിയില്ലാത്ത
തവളകൾക്ക് നിറഭേദാനുകൂലനത്തിനുള്ള
ശേഷിയില്ല.
തവളയുടെ
ചർമം ഒരു ബാഹ്യാവരണം എന്നതിലുപരി
ശരീരോഷ്മാവ് ക്രമീകരിച്ചു
സൂക്ഷിക്കാനും ജലം വലിച്ചെടുത്ത്
ശരീരത്തിലെ ഈർപ്പം നിലനിർത്തുന്നതിനും
സഹായകമാണ്. ത്വക്കിലെ
ഗ്രന്ഥികളിൽ നിന്നുള്ള
സ്രവമാണ് ഇതിനെ വഴുവഴുപ്പുള്ളതാക്കുന്നത്.
ചർമത്തിലെ
സംവഹനക്ഷമതയുള്ള നിരവധി
രക്തസിരകൾ ഇതിനെ ഒരു
ശ്വസനേന്ദ്രിയമാകാൻ സഹായിക്കുന്നു.
Post a Comment
0
Comments
Advertisement
പഠനസഹായി
നിങ്ങളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്ന വീഡിയോകൾ കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്നവയിൽ ആവശ്യമായ വിഷയത്തിൽ തൊടുക
0 Comments
Please do not enter any spam link in the comment box