ഈ വരികൾ വായിക്കുമ്പോൾ മനസ്സിൽ ഒരു മനോഹര ദൃശ്യം ഓടിയെത്തുന്നില്ലേ ?അതൊന്ന് ചിത്രീകരിച്ചാലോ ?
കുഞ്ഞേടത്തി
കുഞ്ഞേട്ത്തിയെത്തന്നെയല്ലോ
ഉണ്ണിക്കെന്നെന്നുമേറെയിഷ്ടം
മടിയിലിരുത്തീട്ട് മാറോട് ചേർത്തിട്ട്
മണി മണി പോലെ കഥ പറയും
ആനേടെ ,മയിലിന്റെ ,ഒട്ടകത്തിന്റെയും
ആരും കേൾക്കാത്ത കഥ പറയും !
-ഒ.എൻ.വി
സ്‌നേഹത്തിന്റെ വ്യത്യസ്‌ത മുഖങ്ങൾ (പാഠപുസ്തകം പേജ് നമ്പർ -20 )
കുഞ്ഞേടത്തി
ഉണ്ണിക്കു നൽകുന്ന സ്‌നേഹവും കുടയില്ലാത്തവർ എന്ന കവിതയിലെ കൊച്ചുപെങ്ങൾ
നൽകുന്ന സ്‌നേഹവും സ്‌നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് കാണിച്ചുതരുന്നത് .ഒ.എൻ.വി
കുറുപ്പിന്റെ 'കുഞ്ഞേടത്തി' എന്ന കവിതയിൽ ,കുഞ്ഞേടത്തി സ്വന്തം അനിയനെ
സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നു .എന്നാൽ 'കുടയില്ലാത്തവർ 'എന്ന
കവിതയിലെ കൊച്ചുപെങ്ങൾ തനിക്ക് യാതൊരു പരിചയവും ഇല്ലാത്ത കുട്ടിയെയാണ്
സ്നേഹിക്കുകയും മഴ നനയാതിരിക്കാൻ കുടയിൽ നിർത്തുകയും ചെയ്യുന്നത് .
മഴ
എനിക്ക് വളരെ പ്രിയപ്പെട്ടതാണ് .നന്നേ ചെറുപ്പത്തിലേ മഴയോട്
എന്തെന്നില്ലാത്ത ഇഷ്ട്ടമായിരുന്നു .മഴ താളത്തിലേ പെയ്യൂ .മഴയുടെ ചെറിയ
നൂലുകൾ പോലുള്ള നേർത്ത വിടവിലൂടെ നോക്കി എത്ര നേരമിരുന്നാലും മതിയാവാറില്ല
.ചെരിഞ്ഞു പെയ്യുമ്പോഴും ചിതറിപെയ്യുമ്പോഴും കാറ്റിനൊപ്പം താളത്തിൽ
പെയ്യുമ്പോഴും മഴയുടെ ഭംഗി ഒന്നു വേറെ തന്നെയാണ് .സ്കൂളിലേക്ക് പോകുന്നത്
തോട്ടിൻ വക്കിലൂടെയായിരുന്നു.മഴവെള്ളം ചവിട്ടിത്തെറിപ്പിച്ചു
നടന്നുപോകുമ്പോൾ എന്തെന്നില്ലാത്ത ആനന്ദമായിരുന്നു
പ്രവർത്തനം നിങ്ങൾക്കുണ്ടായ ഒരു മഴക്കാല അനുഭവം ഓർമിച്ചെഴുതൂ .
0 Comments
Please do not enter any spam link in the comment box