എന്റെ പനിനീർച്ചെടി - ആസ്വാദനക്കുറിപ്പ് Whiteboardweb || Malayalam || Class -4

എന്റെ പനിനീർച്ചെടി - ആസ്വാദനക്കുറിപ്പ് Whiteboardweb || Malayalam || Class -4

 

 


 

 

 എന്റെ പനിനീർച്ചെടി - ആസ്വാദനക്കുറിപ്പ്

 


 

       പ്രശസ്ത കവയിത്രിയായ മേരി ജോൺ കൂത്താട്ടുകുളം എഴുതിയ 'അന്തിനക്ഷത്രം ' എന്ന കവിതാസമാഹാരത്തിലെ കവിതയാണ് 'എന്റെ പനിനീർച്ചെടി'.ഒരു പെൺകുട്ടി  തന്റെ  വീട്ടുമുറ്റത്ത് ഒരു പനിനീർച്ചെടി നട്ടുവളർത്തുന്നതും അതിനെ പരിപാലിക്കുന്നതും അതിൽ ആദ്യമായി പൂമൊട്ടുകൾ വിരിഞ്ഞപ്പോൾ കുട്ടിയുടെ മനസ്സിൽ സന്തോഷം ഉണ്ടാകുന്നതുമെല്ലാം മനോഹരമായി വർണ്ണിച്ചിരിക്കുന്ന ഒരു കവിതയാണ് 'എന്റെ പനിനീർച്ചെടി' . കവിതയിൽ ഉപയോഗിച്ചിരിക്കുന്ന കാവൽ മാലാഖ ,ആനന്ദ സാഗരം, ശീതളജലധാര ,ശ്യാമളാംഗി ,സുമംഗലി തുടങ്ങിയ പദങ്ങൾ കവിതയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു . നോക്കി നോക്കി മനംകുളിർപ്പിക്കുവാൻ എന്ന പദപ്രയോഗവും കവിതയെ കൂടുതൽ മനോഹരമാക്കുന്നു.

 

ആർത്തിരമ്പുകയായനുവേലമെ-

ന്നന്തരംഗത്തിലാനന്ദസാഗരം.

 

ഈ വരികൾ ആണ് എനിക്ക് കവിതയിലെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ. പെൺകുട്ടിയുടെ മനസ്സിൽ ഉണ്ടായ സന്തോഷം വായനക്കാരിലേക്ക് പകർന്നു നൽകാൻ ഈ കവിതയ്ക്ക് സാധിച്ചിട്ടുണ്ട്.

 

 


Post a Comment

0 Comments