UNIT1
Questions and Answers from the Text:
1. *Question സ്വർഗ്ഗത്തിലേക്കുള്ള വഴി എങ്ങനെ ആവിഷ്കരിക്കാം?*
- *Answer ദൈവത്തിന്റെ കല്പനകൾ അനുസരിക്കണം. എല്ലാവരെയും സ്നേഹിക്കണം. എല്ലാവർക്കും സഹായം ചെയ്യണം.
1.ഒരു പുണ്യവതിയുടെ പേര് പറയുക
കൊച്ചുത്രേസ്യ പുണ്യവതി
2. ആ പുണ്യവതി മനസിൽ കൊണ്ടു നടന്ന ആഗ്രഹം എന്ത്? സ്വർഗ്ഗത്തിൽ പോകണം
3. ദൈവം വസിക്കുന്ന വീട് - സ്വർഗ്ഗം
4. എന്താണ് ദൈവത്തിന്റെ ഇഷ്ടം
തന്റെ മക്കളെല്ലാം സ്വർഗ്ഗത്തിൽ എത്തണമെന്ന്
5. ആദിമാതാപിതാക്കൾ ആരെല്ലാം? ആദവും ഹവ്വയും
6. അവർക്ക് ദൈവം എന്തെല്ലാം നൽകി - ദൈവിക ജീവൻ, എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞ പറുദീസ
7. ദൈവകല്പന എന്തായിരുന്നു- നൻമ തിൻമകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന ദിവസം നീ മരിക്കുo
8. പാപം ചെയ്തപ്പോൾ ആദിമാതാപിതാക്കൾക്ക് എന്ത് സംഭവിച്ചു- പറുദീസ നഷ്ടമായി. സന്തോഷവും സമാധാനവും ഇല്ലാതെയായി. ദുഃഖവും ദുരിതങ്ങും അവരുടെ ജീവിതത്തിലേക്കു കടന്നു വന്നു
9. ദൈവകല്പന പാലിച്ചാൽ- സന്തോഷവും സമാധാനവും ഉണ്ടാക്കും. നമ്മൾ സ്വർഗ്ഗത്തിലെത്തും
10. കത്തെഴുതാം Pg 6
11. 10 കല്പനകൾ എഴുതുക
പാഠം രണ്ട്
സ്വർഗ്ഗം സ്വന്തമാക്കാം
1. ബസ്സിലെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
An. ★ചവിട്ടുപടിയിൽ നിൽക്കരുത്
★ കയ്യും തലയും പുറത്തിടരുത്.
2.നിയമങ്ങൾ പാലിക്കാതിരുന്നാൽ എന്ത് സംഭവിക്കും?
An. അപകടങ്ങളും അസൗകര്യങ്ങളും കടന്നുവരും.ജീവിതം ദുരിതപൂർണ്ണമാകും.
3.കൽപ്പനകളുടെ ലംഘനം?
An. പാപം
4. പാപം ചെയ്താൽ എന്ത് സംഭവിക്കും?-
An★പാപം നമ്മെ ദൈവത്തിൽ നിന്ന് അകറ്റുന്നു.
★.സ്വർഗ്ഗം നഷ്ടപ്പെടുന്നു. ★സഹോദരങ്ങളിൽ നിന്ന് അകറ്റുന്നു. ★പ്രകൃതിയുമായുള്ള ബന്ധം തകർക്കുന്നു. അങ്ങനെ നമ്മുടെ സന്തോഷവും
സമാധാനവും ഇല്ലാതാകുന്നു
5. നമ്മൾ അനുസരിക്കേണ്ട നിയമങ്ങൾ എന്തെല്ലാം?
An. തിരുസഭയുടെ കൽപ്പനകൾ, സമൂഹത്തിന്റെ നിയമങ്ങൾ, രാജ്യത്തിന്റെ നിയമങ്ങൾ.
6. എങ്ങനെ സ്വർഗം സ്വന്തമാക്കാം?
An.നിയമങ്ങൾ അനുസരിക്കാം കൽപ്പനകൾ പാലിക്കാം അങ്ങനെ സ്വർഗ്ഗം സ്വന്തമാക്കാം.
7. ദൈവ കൽപ്പനകൾ 10 എഴുതുക.
8. തിരുസഭയുടെ കൽപ്പനകൾ 5 എഴുതുക.
പാഠം മൂന്ന്
നിയമങ്ങൾ പാലിക്കാം
ദൈവപ്രീതിയിൽ വളരാം.
1. അബുവിന്റെ അനുസരണക്കേട് ആരെയൊക്കെ വിഷമിപ്പിച്ചു?
An. അബുവിനെ, മാതാപിതാക്കളെ, ടീച്ചറിനെ,കൂട്ടുകാരെ.
2.ദൈവകൽപ്പനകൾ പാലിക്കാതെ ഇരുന്നപ്പോൾ ആദത്തിന്റെയും ഹവ്വായുടെയും ജീവിതത്തിൽ എന്ത് സംഭവിച്ചു?
An. അവരുടെ ജീവിതത്തിലേക്ക് ദുരിതങ്ങളും വേദനയും മരണവും കടന്നുവന്നു.
3.നിയമങ്ങൾ പാലിച്ചാൽ നമുക്ക് ജീവിതത്തിൽ എന്തു ലഭിക്കും?
An. സന്തോഷവും സമാധാനവും സംതൃപ്തിയും ലഭിക്കും എല്ലാറ്റിനും ഉപരിയായി ദൈവത്തിന്റെ സംപ്രീതിയിൽ നമ്മൾ വളരും.
4.കൽപ്പനങ്ങൾ അനുസരിക്കുമ്പോൾ ലഭിക്കുന്ന നല്ല ഫലങ്ങൾ എന്തെല്ലാമാണ്?
An. Pg 13
5.pg 14 box
പാഠം 4
ക്ഷമിക്കുന്ന ദൈവം
1.ധൂർത്ത പുത്രന്റെ തിരിച്ചുവരവിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആരാണ്?
An. അവന്റെ പിതാവ്
2.സ്വർഗ്ഗീയ പിതാവ് ആരാണ്?
An. ദൈവം
3.മാനസാന്തരം വന്നാൽ നമ്മെ സ്വർഗീയ പിതാവ് സ്വീകരിക്കുന്നത് എങ്ങനെ?
An. അവിടുന്ന് നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നു. പാവം ചെയ്യുന്നവരുടെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ അവരെ സ്വീകരിക്കുന്നു.അവരോട് ക്ഷമിക്കുന്നു. നഷ്ടപ്പെട്ടതെല്ലാം വീണ്ടും കൊടുക്കുന്നു.
4.അളവറ്റ കാരുണ്യം കാണിക്കുന്നവനാണ് ____
An. ദൈവം
5.ആദി മാതാപിതാക്കളോട് ദൈവം_____കാണിച്ചു
An. കരുണ
6.ദൈവം അവർക്ക്__വാഗ്ദാനം ചെയ്തു
An. രക്ഷ
7.നാം തെറ്റ് ചെയ്താൽ എന്തു ചെയ്യണം?
An. ചെയ്തത് തെറ്റാണ് എന്ന് തിരിച്ചറിയുക അംഗീകരിക്കുക മനുസ്മരിക്കുക പിതാവായ ദൈവത്തോട് ക്ഷമ ചോദിക്കുക ദൈവത്തിന്റെ സ്നേഹം നമ്മളിൽ നിറയാൻ ആഗ്രഹിക്കുക അതിനായി പ്രാർത്ഥിക്കുക അപ്പോൾ ദൈവം നമ്മളോട് ക്ഷമിക്കും നിങ്ങളെ അനുഗ്രഹിക്കും.
8.page 16
9.'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന
Prepared by,
Linda teacher
0 Comments
Please do not enter any spam link in the comment box