വൈക്കം മുഹമ്മദ് ബഷീർ,BASHEER DAY

വൈക്കം മുഹമ്മദ് ബഷീർ,BASHEER DAY



വൈക്കം മുഹമ്മദ് ബഷീർ



1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ.

'പ്രഭ' എന്ന തൂലികാനാമമാണ് അദ്ദേഹം ആദ്യകാലത്തു  സ്വീകരിച്ചിരുന്നത്. . ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.




ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 1958 ഡിസംബർ 18-ന്. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങന മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.


ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യ ജീവിതത്തിൻെറ ഓർമകൾ ഉൾക്കൊള്ളുന്ന 'ബഷീറിൻറെ എടിയേ' എന്ന പേരിൽ ഡി സി ബുക്‌സ് ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്.


ബഷീറിന്റെ കൃതികൾ


പ്രേമലേഖനം (നോവൽ) (1943)

ബാല്യകാലസഖി (നോവൽ) (1944)[10]

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)

ആനവാരിയും പൊൻകുരിശും (നോവൽ) (1951)

പാത്തുമ്മയുടെ ആട് (നോവൽ) (1959)

മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)

ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)

ശബ്ദങ്ങൾ (നോവൽ) (1947)

അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)

സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)

വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)

ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)

കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)

ജന്മദിനം (ചെറുകഥകൾ) (1945)

ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)

അനർഘനിമിഷം (ലേഖനങ്ങൾ) (1945)

വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)

മരണത്തിൻറെ നിഴൽ (നോവൽ) (1951)

മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)

പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)

ജീവിതനിഴൽപാടുകൾ (നോവൽ) (1954)

വിശപ്പ് (ചെറുഥകൾ) (1954)

ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)

താരാ സ്പെഷ്യൽ‌സ് (നോവൽ) (1968)

മാന്ത്രികപ്പൂച്ച (നോവൽ) (1968)

നേരും നുണയും (1969)

ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)

ആനപ്പൂട (ചെറുകഥകൾ) (1975)

ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)

എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)

ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)

ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)

യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്‌ധീകരിച്ചത്) (1997)

സർപ്പയജ്ഞം (ബാലസാഹിത്യം)

ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.



കൃതികളുടെ പരിഭാഷകൾ



അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്‌, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജിമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.

ചലച്ചിത്രങ്ങൾ



ഭാർഗ്ഗവീനിലയം


ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. മധു ആയിരുന്നു നായക വേഷത്തിൽ.
മതിലുകൾ

ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് പ്രശസ്ത നടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

സ്ത്രീ കഥാപാത്രങ്ങൾ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാള ചലച്ചിത്രമാണ് മതിലുകൾ ഇതിൽ കെ പി എ സി ലളിതയുടെ ശബ്ദം മാത്രം ആണ് ഉള്ളത്


ബാല്യകാലസഖി


സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്.
ഈ സിനിമ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച് വീണ്ടും വന്നു. ഇഷ തൽവാർ നായികയുമായി.


ബഹുമതികൾ


ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)

കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970

കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981

കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987)

സംസ്കാരദീപം അവാർഡ് (1987)

പ്രേംനസീർ അവാർഡ് (1992)

ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)[1].

മുട്ടത്തുവർക്കി അവാർഡ് (1993)[1].

വള്ളത്തോൾ പുരസ്കാരം‌(1993)[1].





ചെറുകഥ


ഭൂമിയുടെ അവകാശികൾ · വിശ്വവിഖ്യാതമായ മൂക്ക് · ജന്മദിനം · ഓർമ്മക്കുറിപ്പ് · അനർഘനിമിഷം · വിഡ്ഢികളുടെ സ്വർഗ്ഗം · പാവപ്പെട്ടവരുടെ വേശ്യ · വിശപ്പ് · ഒരു ഭഗവദ്ഗീതയും കുറെ മുലകളും · ആനപ്പൂട · ചിരിക്കുന്ന മരപ്പാവ · ശിങ്കിടിമുങ്കൻ · യാ ഇലാഹി · നൂറുരൂപാ നോട്ട് · 'തേന്മാവു് ·




പ്രേമലേഖനം · ബാല്യകാലസഖി · ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് · ആനവാരിയും പൊൻകുരിശും · പാത്തുമ്മായുടെ ആട് · മതിലുകൾ · ശബ്ദങ്ങൾ · സ്ഥലത്തെ പ്രധാന ദിവ്യൻ · മരണത്തിൻറെ നിഴൽ · മുച്ചീട്ടുകളിക്കാരൻറെ മകൾ · ജീവിതനിഴൽപാടുകൾ · താരാ സ്പെഷ്യൽ‌സ് · മാന്ത്രികപ്പൂച്ച ·

ഓർമ്മക്കുറിപ്പുകൾ

 

ഓർമ്മയുടെ അറകൾ · എം.പി. പോൾ ·

ബാലസാഹിത്യം

സർപ്പയജ്ഞം ·

തിരക്കഥ

നാടകത്തിന്റെ തിരക്കഥ: കഥാബീജം · സിനിമയുടെ തിരക്കഥ: ഭാർഗവീനിലയം
 
 

https://youtu.be/6uKuQjNWKg8

                                        ↥

ചോദ്യങ്ങൾ കാണുന്നതിനായി തൊട്ട്  മുകളിലെ ചിത്രത്തിൽ തൊടുക 

 

 

 



Post a Comment

0 Comments