Class - 4 || Malayalam || Whiteboardweb

Class - 4 || Malayalam || Whiteboardweb

 

 

 

 

 

 


 നാക്ക് വഴങ്ങുമോ ?

 

 

 

ഉരുളയുരുട്ടിയുരുളിയിലിട്ടാൽ 

 

ഉരുളയുരുളുമോഉരുളിയുരുളുമോ ?

 

 

 

കൂട്ടം കൂടി കൂട്ടാൻ കൂട്ടി 

 

കൂട്ടാൻ കൂട്ടാൻ കൂട്ടം കൂടി 

 

 

(ഇതുപോലുള്ള കൂടുതൽ വാക്യങ്ങൾ കണ്ടെത്തുമല്ലോ ...)

 

 

 

 പാടി രസിക്കാം 

 

 

 

അരുതേ അരുതേ ചങ്ങാതികളെ 

അരുമ മരങ്ങൾ മുറിക്കരുതേ 

കാച്ചിമിനുക്കിയ മഴുവാൽ നിങ്ങൾ 

മരക്കഴുത്തുകൾ വെട്ടരുതേ

 

കായും കനിയും നമ്മൾക്കേകും 

കനകമരങ്ങൾ മുറിക്കരുതേ 

കുളിരും തണലും നമ്മൾക്കേകും 

കുളിർമരമയ്യോ വെട്ടരുതേ

 

 

 

 

വായിച്ചുരസിക്കാം 



 

പണ്ടൊരിക്കൽ ഒരു കയ്യിൽ ഒരു മാവിൻ തൈയും മറ്റേ കയ്യിൽ ഒരു തൂമ്പയുമായി മാവിൻ തൈ നടാനായി കുഴിയെടുക്കുന്ന ഒരു വൃദ്ധനോട് അതുവഴി വന്ന ഒരു ചെറിയ കുട്ടി ഇങ്ങനെ ചോദിച്ചു .അല്ലയോ അപ്പൂപ്പാ നിങ്ങളെന്തിനാണ് ഈ പാഴ് വേല ചെയ്യുന്നത് ?എനിക്കൊരുകാര്യം ഉറപ്പാണ് .നിങ്ങൾ നടുന്ന ഈ മാവിൻ തൈ വളർന്നുവലുതായി അതിലൊരു മാമ്പഴമെങ്കിലും ഉണ്ടാകുന്നതിനുമുൻപ് തീർച്ചയായും,നിങ്ങൾ മരണത്തിന് കീഴടങ്ങും .അതല്ലേ ശരി .അതുകേട്ടപ്പോൾ വൃദ്ധൻ ചെറുചിരിയോടുകൂടി ഇങ്ങനെ പറഞ്ഞു :തീർച്ചയാണ് ഞാൻ മരണത്തിന് കീഴടങ്ങും .പക്ഷെ നമ്മുടെ മുൻഗാമികൾ നമുക്കുവേണ്ടി കരുതിവെച്ചതെല്ലാം നമ്മൾ ആസ്വദിക്കുന്നുണ്ട് .അപ്പോൾ നമ്മുടെ പിൻഗാമികളായി വരുന്നവർക്കും നാം എന്തെങ്കിലും കരുതിവെക്കേണ്ടേ ....

തീർച്ചയായും .കുട്ടി മറുപടി പറഞ്ഞു .

 

 

 

 പ്രവർത്തനം (കുറിപ്പ് തയ്യാറാക്കാം)

 


 

മരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

 

Post a Comment

0 Comments