ഭൂമിയുടെ ഒരേ ഒരു പ്രകൃതിദത്ത ഉപഗ്രഹം ?
ചന്ദ്രൻ
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം എത്രയാണ് ?
384403 കിലോമീറ്റർ
ചന്ദ്രന്റെ പ്രതലം എങ്ങനെയാണ് ?
നിറയെ പാറകളും കുന്നുകളും കുഴികളും ഉള്ളതാണ് ചന്ദ്രന്റെ പ്രതലം
ഭൂമിയെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് എത്ര സമയം വേണം ?
27.3 ദിവസങ്ങൾ
ചന്ദ്രനിലെത്തിയ ആദ്യത്തെ പര്യവേഷണ വാഹനം ഏതാണ് ?എന്ന് ?
ലൂണ 2 ,1959 ൽ
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ എത്തിയത് എന്നാണ് ?
1969 ജൂലൈ 21 ന്
ആദ്യമായി ചന്ദ്രനിലിറങ്ങിയ മനുഷ്യൻ ?
അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്
നീൽ ആംസ്ട്രോങ് യാത്ര ചെയ്ത വാഹനം ?
അപ്പോളോ 11
നീൽ ആംസ്ട്രോങിനെ കൂടാതെ അപ്പോളോ ദൗത്യത്തിൽ ഉണ്ടായിരുന്നവർ ആരെല്ലാം ?
എഡ്വിൻ ആൽഡ്രിൻ ,മൈക്കിൾ കോളിൻസ്
എന്നാണ് ചാന്ദ്രദിനമായി നാം ആചരിക്കുന്നത് ?
ജൂലൈ 21
എന്താണ് ഗ്രഹണം ?
സൂര്യൻ ,ചന്ദ്രൻ ,ഭൂമി എന്നിവ നേർരേഖയിൽ വരുമ്പോൾ ഗ്രഹണം സംഭവിക്കുന്നു .
പൗർണ്ണമിയിൽ ചന്ദ്രഗ്രഹണവും അമാവാസിയിൽ സൂര്യഗ്രഹണവും ഉണ്ടാകുന്നു .
എന്താണ് ചന്ദ്രഗ്രഹണം ?
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം .
എന്താണ് സൂര്യഗ്രഹണം ?
ചന്ദ്രൻ സൂര്യന്റെയും ഭൂമിയുടെയും ഇടയിൽ വരുമ്പോൾ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നതിനെയാണ് സൂര്യഗ്രഹണം എന്ന് പറയുന്നത് .
എന്താണ് ഉപഗ്രഹങ്ങൾ ?
ഗ്രഹങ്ങളെ വലംവെയ്ക്കുന്ന ആകാശഗോളങ്ങളാണ് ഉപഗ്രഹങ്ങൾ
എന്താണ് കൃത്രിമ ഉപഗ്രഹങ്ങൾ ?
മനുഷ്യൻ വിവിധ ആവശ്യങ്ങൾക്കായി നിർമ്മിച്ച് ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഉപഗ്രഹങ്ങളാണ് കൃത്രിമ ഉപഗ്രഹങ്ങൾ.
ഉദാഹരണം : ആര്യഭട്ട ,എഡ്യൂസാറ്റ് ,ഇൻസാറ്റ്
കൃത്രിമ ഉപഗ്രഹങ്ങൾ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?
വാർത്താവിനിമയം
കാലാവസ്ഥാ പ്രവചനം
ഗതാഗതം
പ്രവർത്തനം
ചന്ദ്രനെക്കുറിച്ചുള്ള ക്വിസ് മത്സരത്തിനായി ചോദ്യങ്ങൾ തയ്യാറാക്കുക ?
Video 👇
ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണദൗത്യമായ ചന്ദ്രയാനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക ?
1 Comments
Good 👌👍👌👍👌👍👌👍👌
ReplyDeletePlease do not enter any spam link in the comment box